Top

‘ചെറുതായിട്ടൊന്ന് തിരുത്തി വായിക്കണം’; റഹീമിന്റെ ‘ഐ ഫോണ്‍’ പോസ്റ്റ് കുത്തിപ്പൊക്കി ഷാഫി പറമ്പില്‍, പരിഹാസം

തിരുവനന്തപുരം: യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണ്‍ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്്ണന്റെ ഭാര്യ വിനോദിനി ഉപയോഗിച്ചെന്ന ആരോപണത്തിന് പിന്നാലെ പരിഹസിച്ച് ഷാഫ് പറമ്പില്‍ എംഎല്‍എ. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഷാഫി പറമ്പിലിന്റെ പരിഹാസം.സുമിത് കുമാര്‍ റഹീം ഐഫോണുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ച് ‘ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം. (ഐ) ഫോണ്‍ സിപി(ഐ)എംലെ (ഐ)’, എന്നാണ് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചത്. യൂണിടാക്ക് എംഡി സന്തോഷ് […]

6 March 2021 12:29 AM GMT

‘ചെറുതായിട്ടൊന്ന് തിരുത്തി വായിക്കണം’; റഹീമിന്റെ ‘ഐ ഫോണ്‍’ പോസ്റ്റ് കുത്തിപ്പൊക്കി ഷാഫി പറമ്പില്‍, പരിഹാസം
X

തിരുവനന്തപുരം: യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണ്‍ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്്ണന്റെ ഭാര്യ വിനോദിനി ഉപയോഗിച്ചെന്ന ആരോപണത്തിന് പിന്നാലെ പരിഹസിച്ച് ഷാഫ് പറമ്പില്‍ എംഎല്‍എ. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഷാഫി പറമ്പിലിന്റെ പരിഹാസം.
സുമിത് കുമാര്‍

റഹീം ഐഫോണുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ച് ‘ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം. (ഐ) ഫോണ്‍ സിപി(ഐ)എംലെ (ഐ)’, എന്നാണ് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചത്.

യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്ന് വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനായി അടുത്ത ബുധനാഴ്ച്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി.

നടപടി. 1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സന്തോഷ് ഈപ്പന്‍ വാങ്ങിയതില്‍ ഏറ്റവും വില കൂടിയ ഫോണാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണ്ണക്കടത്ത് കേസ് വിവാദമാകുന്നതുവരെ ഈ ഫോണില്‍ ഒരു സിം കാര്‍ഡിട്ട് ഫോണ്‍ ഉപയോഗിച്ചതായും കസ്റ്റംസ് കണ്ടെത്തുന്നു. ഐഎംഇഎ നമ്പര്‍ പരിശോധിച്ച് സിം കാര്‍ഡും കസ്റ്റംസ് കണ്ടെടുത്തതായി വിവരമുണ്ട്. കോണ്‍സല്‍ ജനറലിന് നല്‍കിയെന്ന് പറയപ്പെടുന്ന ഫോണ്‍ എങ്ങനെ വിനോദിനിയുടെ കൈവശമെത്തിയെന്ന് വരും ദിവസങ്ങളില്‍ കസ്റ്റംസ് വിശദമായി അന്വേഷിക്കും.

ഡോളര്‍കടത്തിലും സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്്വപ്നയ്ക്ക് കൈക്കൂലിയായാണ് ഈ ഐ ഫോണുകള്‍ സന്തോഷ് ഈപ്പന്‍ വാങ്ങിനല്‍കിയതെന്ന പേരില്‍ വിവാദമുണ്ടായിരുന്നു. ഇത് അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ പക്കലെത്തി എന്നത് സര്‍ക്കാരിനെയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കും.

Next Story