‘ലോക്ഡൗണില്‍ കുടുങ്ങി, അത്യാവശ്യമായി മരുന്നെത്തിക്കാമോ’? ആശങ്ക വേണ്ട സഹായമെത്തുമെന്ന് ഷാഫി പറമ്പില്‍
. ഏബ്രഹാം ജോണെന്നയാള്‍ക്കാണ് യൂത്ത് കെയറിലൂടെ സഹാമെത്തിക്കാമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞത്. ഷാഫിയുടെ ഒരു ഫേസ്ബുക്ക് കുറിപ്പിനടിയിലാണ് ഏബ്രഹാം സഹായം അഭ്യര്‍ത്ഥിച്ച് കമന്റ് ചെയ്തത്.

പത്തനംതിട്ട: ലോക്ഡൗണ്‍ കാരണം മരുന്ന് ലഭിക്കാത്ത രോഗിക്ക് സഹായവുമായി എം.എല്‍.എ ഷാഫി പറമ്പില്‍. ഏബ്രഹാം ജോണെന്നയാള്‍ക്കാണ് യൂത്ത് കെയറിലൂടെ സഹാമെത്തിക്കാമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞത്. ഷാഫിയുടെ ഒരു ഫേസ്ബുക്ക് കുറിപ്പിനടിയിലാണ് ഏബ്രഹാം സഹായം അഭ്യര്‍ത്ഥിച്ച് കമന്റ് ചെയ്തത്. ഉടന്‍ സഹായമെത്തിക്കുമെന്ന് ഷാഫി മറുപടിയും നല്‍കി. ഇതുവരെ 2500 പേരാണ് ഷാഫിയുടെ മറുപടിക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.
യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ പത്തനംതിട്ട ജില്ലയില്‍ അയിരൂര്‍ പ്രദേശത്ത് ഉണ്ടോ? എനിക്ക് പ്രഷറിനും സ്‌ട്രോക്കിനും കഴിക്കേണ്ട മരുന്ന് തീര്‍ന്നിരിക്കുന്നു. അത്യാവശ്യമായി വേണ്ട മരുന്നുകളാണ്. എന്നായിരുന്നു കമന്റ്. അവിടുത്തെ ആളുകള്‍ അങ്ങയെ ബന്ധപ്പെടും മരുത്ത് എത്തിക്കും. വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം.എല്‍.എയുടെ മറുപടി. സംഭവം സോഷ്യല്‍ മീഡിയയില്‍ സ്‌ക്രീന്‍ ഷോട്ടായി പ്രചരിക്കുന്നുണ്ട്.
നേരത്തെ പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ പരാജയപ്പെടുത്തി ഷാഫി പറമ്പിലിനെ ഇടത് പ്രൊഫൈലുകള്‍ പോലും ആഘോഷിച്ചിരുന്നു. പാലാക്കാട് ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ച സ്ഥലത്ത് വ്യക്തി പ്രഭാവം കൊണ്ടാണ് ഷാഫി വിജയിച്ചതെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അവസാന ലാപ്പുകളില്‍ മുന്നേറിയ ഷാഫി മികച്ച വിജയമാണ് നേടിയത്.