Top

‘എന്നെ പുറത്താക്കാന്‍ നോക്കേണ്ട’; യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ ഷാഫി പറമ്പില്‍

വീഴ്ച്ചകള്‍ ചൂണ്ടികാട്ടി തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും പുറത്താക്കാന്‍ നോക്കെണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഷാഫിക്കെതിരെ സംഘടനയില്‍ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഷാഫി തന്റെ നിലപാട് അറിയിച്ചത്. ‘തെറ്റുകള്‍ സംഭവിച്ചെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോകും. ഇപ്പോള്‍ ഒറ്റക്കെട്ടായി സംഘടന ശക്തിപ്പെടുത്തുകയാണ് വേണ്ടത്.’ ഷാഫി പറമ്പില്‍ ഷാഫിക്കെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും സ്ഥാനങ്ങളില്‍ നിന്ന് മാറ്റാന്‍ വേണ്ടി ഹൈക്കമാന്‍ഡിന് സ്വകാര്യമായി […]

29 July 2021 11:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എന്നെ പുറത്താക്കാന്‍ നോക്കേണ്ട’; യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ ഷാഫി പറമ്പില്‍
X

വീഴ്ച്ചകള്‍ ചൂണ്ടികാട്ടി തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും പുറത്താക്കാന്‍ നോക്കെണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഷാഫിക്കെതിരെ സംഘടനയില്‍ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഷാഫി തന്റെ നിലപാട് അറിയിച്ചത്.

‘തെറ്റുകള്‍ സംഭവിച്ചെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോകും. ഇപ്പോള്‍ ഒറ്റക്കെട്ടായി സംഘടന ശക്തിപ്പെടുത്തുകയാണ് വേണ്ടത്.’ ഷാഫി പറമ്പില്‍

ഷാഫിക്കെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും സ്ഥാനങ്ങളില്‍ നിന്ന് മാറ്റാന്‍ വേണ്ടി ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയത് ഷാഫി പറമ്പിലാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെന്ന പേരില്‍ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റുവാന്‍ സംഘടന അറിയാതെ ഷാഫി പറമ്പില്‍ ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയെന്നും ഇത് ഗുരുതരമായ തെറ്റാണെന്നുമാണ് യോഗത്തില്‍ ആരോപണം ഉയര്‍ന്നു.

‘പരസ്യമായ ആഹ്ലാദ പ്രകടനം വേണ്ട’; സഭാ കയ്യാങ്കളികേസില്‍ പ്രവര്‍ത്തകര്‍ക്ക് ജോസ് കെ മാണിയുടെ നിര്‍ദേശം

യൂത്ത് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃമാറ്റം ആവശ്യമാണെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇഷ്ടക്കാര്‍ക്ക് സംഘടനക്കുള്ളില്‍ അനര്‍ഹമായ പ്രമോഷന്‍ നല്‍കി നിയമസഭാ സീറ്റ് നല്‍കിയതുകൊണ്ടാണ് മത്സരിച്ചവരില്‍ 12 പേരില്‍ 11 പേരും തോറ്റുപോയതെന്നും ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംസ്ഥാനകമ്മറ്റി യോഗത്തില്‍ ഒരു വിഭാഗം ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസിന് പാര്‍ട്ട് ടൈം പ്രസിഡന്റല്ല, മുഴുവന്‍ സമയ പ്രസിഡന്റാണ് വേണ്ടത്. സംസ്ഥാന നേതാക്കള്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാന്‍ സമയമില്ലാത്ത പ്രസിഡന്റായി ഷാഫി മാറി. വൈസ് പ്രസിഡന്റിന്റെ പരാജയവും പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണ്. മലപ്പുറം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് പാലക്കാടുകാരനായ ചാരിറ്റിത്തട്ടിപ്പുക്കാരന് നല്‍കിയത് പേയ്മെന്റ് വാങ്ങിയാണോ എന്നും നേതാക്കള്‍ യോഗത്തില്‍ സംശയമുയര്‍ത്തി. സംസ്ഥാന കമ്മിറ്റിയില്‍ യാതൊരു വിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായി നിലപാട് എടുക്കുന്നത് ഫാസിസ്റ്റു ശൈലിയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞത് നാണക്കേടാണെന്നും ഇരുവിഭാഗവുമായി ആശയ വിനിമയം നടത്താതെ അഭിപ്രായം പ്രകടിപ്പിച്ചത് തെറ്റാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് പികെ രാകേഷ് വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങുകയാണ്. സതീശന്റെ പരാമര്‍ശം പൊതുസമൂഹത്തിന് മുന്നില്‍ ഇത് അവമതിപ്പുണ്ടാക്കിയെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

Next Story