Top

‘പെണ്‍കുട്ടികളെ ലാത്തിയ്ക്കടിച്ചത് കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ച്’; ഉടന്‍ സമരത്തിനിറങ്ങേണ്ട ഡിവൈഎഫ്‌ഐ വിമര്‍ശിക്കാന്‍ വരേണ്ടെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശിയത് നെയിം പ്ലേറ്റ് പോലും ധരിക്കാത്ത പൊലീസുകാരാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചാണ് പെണ്‍കുട്ടികളുള്‍പ്പടെയുള്ള പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചു. ഒരു മടിയും കൂടാതെയാണ് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചത്. ലാത്തിപ്പൊട്ടുന്നത് വരെ അവര്‍ അടിച്ചുകൊണ്ടിരുന്നു. ഷാഫി പറമ്പില്‍ സമരത്തെ വിമര്‍ശിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഷാഫി രംഗത്തെത്തി. പൊലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ശീലിച്ചവര്‍ ഞങ്ങളുടെ […]

18 Feb 2021 5:34 AM GMT

‘പെണ്‍കുട്ടികളെ ലാത്തിയ്ക്കടിച്ചത് കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ച്’; ഉടന്‍ സമരത്തിനിറങ്ങേണ്ട ഡിവൈഎഫ്‌ഐ വിമര്‍ശിക്കാന്‍ വരേണ്ടെന്ന് ഷാഫി പറമ്പില്‍
X

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശിയത് നെയിം പ്ലേറ്റ് പോലും ധരിക്കാത്ത പൊലീസുകാരാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചാണ് പെണ്‍കുട്ടികളുള്‍പ്പടെയുള്ള പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചു.

ഒരു മടിയും കൂടാതെയാണ് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചത്. ലാത്തിപ്പൊട്ടുന്നത് വരെ അവര്‍ അടിച്ചുകൊണ്ടിരുന്നു.

ഷാഫി പറമ്പില്‍

സമരത്തെ വിമര്‍ശിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഷാഫി രംഗത്തെത്തി. പൊലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ശീലിച്ചവര്‍ ഞങ്ങളുടെ സമരത്തെ ഉപദേശിക്കാന്‍ വരേണ്ടതില്ല. പഴയ ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്ക് നേരെ പെട്രോള്‍ ബോംബെറിയുന്ന ദൃശ്യങ്ങള്‍ ലഭിക്കും. ഇവര്‍ സമരത്തെ വിമര്‍ശിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഉടന്‍ സമര മുഖത്തേക്കിറങ്ങേണ്ടവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരേണ്ടതില്ലെന്നും ഷാഫി പരിഹസിച്ചു.

പിഎസ്‌സി നിയമനത്തില്‍ പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരിനാഥനും അഞ്ച് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരത്തിലാണ്. ഇതേവരെ തങ്ങളോട് ഒന്ന് സംസാരിക്കാന്‍ പോലും ഒരു മന്ത്രിമാരും തയ്യാറായിട്ടില്ലെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. എല്ലാ സമരങ്ങളോടും ഒരു അസഹിഷ്ണുത മനോഭാവമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും തങ്ങളുടെ പ്രതിഷേധ സമരം തുടരുക തന്നെ ചെയ്യുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

Next Story