ആര്യയെ മേയറാക്കിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന് എന്ത് തോന്നി? ;രമ്യാ ഹരിദാസിന്റെ പോസിറ്റിവിറ്റി ചെറുതല്ലെന്ന് ഷാഫി പറമ്പില്‍
തെരഞ്ഞെടുപ്പില്‍ യുവപ്രാതിനിധ്യം എന്ന ആവശ്യത്തില്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നത് പൊതുവികാരമാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ പ്രതികരണം. അതേസമയം 21 വയസുള്ള ആര്യാ രാജേന്ദ്രനെ സിപിഐഎം മേയറാക്കിപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന് എന്തുതോന്നിയെന്ന ചോദ്യത്തിന് ഇതുവരെ ആരും നടപ്പാക്കാത്ത കാര്യമായി തോന്നിയില്ലായെന്നായിരുന്നു ഷാഫിയുടെ പ്രതികരണം. ‘ ഇതുവരെ ആരും നടപ്പാക്കാത്ത കാര്യമായി തോന്നിയില്ല. ചെറുപ്പക്കാരായ എത്രയോ പേര്‍ക്ക് യുഡിഎഫ് അവസരം നല്‍കിയിട്ടുണ്ട്.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് യൂത്ത് കോണ്‍ഗ്രസിന്റെ […]

തെരഞ്ഞെടുപ്പില്‍ യുവപ്രാതിനിധ്യം എന്ന ആവശ്യത്തില്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നത് പൊതുവികാരമാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ പ്രതികരണം. അതേസമയം 21 വയസുള്ള ആര്യാ രാജേന്ദ്രനെ സിപിഐഎം മേയറാക്കിപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന് എന്തുതോന്നിയെന്ന ചോദ്യത്തിന് ഇതുവരെ ആരും നടപ്പാക്കാത്ത കാര്യമായി തോന്നിയില്ലായെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.
‘ ഇതുവരെ ആരും നടപ്പാക്കാത്ത കാര്യമായി തോന്നിയില്ല. ചെറുപ്പക്കാരായ എത്രയോ പേര്‍ക്ക് യുഡിഎഫ് അവസരം നല്‍കിയിട്ടുണ്ട്.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡണ്ടാണ്. കോണ്‍ഗ്രസ് തന്ന അവസരം ഉപയോഗിച്ചാണ് ഞങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്, സംസാരിക്കുന്നത്.’ ഷാഫി പറമ്പില്‍ പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.
മത്സരിക്കാന്‍ കൂടുതല്‍ അവസരം യുവാക്കള്‍ക്ക് നല്‍കിയാല്‍ സ്വാഭാവികമായും യുഡിഎഫ് സര്‍ക്കാര്‍ വരാനുള്ള സാധ്യതയും കൂടും. അതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ജനം അംഗീകരിക്കുന്ന പുതുമുഖങ്ങളും ചെറുപ്പക്കാരും ഉണ്ട്. അവസരം ഇതുവരെ കിട്ടാത്ത ഇവരെ വീണ്ടും ഒഴിവാക്കി നിര്‍ത്തി പതിവ് മുഖങ്ങളെ വീണ്ടും പരീക്ഷിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. സംവരണ സീറ്റുകളില്‍ കുറച്ചേ കോണ്‍ഗ്രസ് ജയിച്ചുള്ളു. നേരത്തെ തീരുമാനമെടുത്ത് ചെറുപ്പക്കാരെ പരീക്ഷിച്ചാല്‍ അതില്‍ മാറ്റം വരില്ലേ? ആലത്തൂര്‍ ലോക്‌സഭാ സീറ്റില്‍ രമ്യാ ഹരിദാസിനെ പോലെ ഒരു സ്ഥാനാര്‍ത്ഥി കടന്നുവന്നത് സൃഷ്ടിച്ച പോസിറ്റീവിറ്റി എത്ര വലുതായിരുന്നുവെന്നും ഷാഫി പറമ്പില്‍ ചോദിക്കുന്നു. മുന്‍ മന്ത്രിമാരെ വരെ പരിഗണിക്കാവുന്നിടത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ പെണ്‍കുട്ടി വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയുടെ ശോഭ കൂടി. അത്തരം തീരുമാനങ്ങള്‍ തുടരുക, കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക, കൂടുതല്‍ ജയം നേടിയെടുക്കുകയെന്നതാണ് യൂത്ത് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ പ്രാതിനിധ്യമുണ്ടാവണെന്ന് യൂത്ത് കോണ്‍ഗ്രസ് നേരത്തെ ഉയര്‍ത്തിയിരുന്നു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തോറ്റ സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ പുതിയ മുഖങ്ങള്‍ അനിവാര്യമാണ്. ഇക്കാര്യം അടുത്ത സംസ്ഥാന യോഗങ്ങളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.