‘മുകേഷിനെ വിളിച്ചയാളെ കണ്ടെത്തി’, ട്രോളി ഷാഫി പറമ്പിൽ; ഒപ്പം ഓൺലൈൻ പഠന സഹായങ്ങൾക്ക് വിളിക്കാനുള്ള നമ്പറും
മുകേഷിന്റെ ഫോൺ കോൾ വിവാദത്തിൽ സിപിഐഎം നുണ പ്രചരിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ. നേരത്തെ ഒറ്റപ്പാലത്ത് നിന്ന് മുകേഷിനെ വിളിച്ച വിദ്യാർത്ഥി ഷാഫി പറമ്പിലിന്റെ ബന്ധുവായ ബാസിത് എന്നയാളാണെന്ന് നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരമുണ്ടായിരുന്നു. ഒറ്റപ്പാലത്തെ സിഐടിയുക്കാരനായ നാരായണേട്ടന്റെ മകനായ ബാലസംഘം പ്രവർത്തകൻ വിഷ്ണുവാണ് ആ ഫോൺ വിളിച്ചത് എന്ന സത്യം പുറത്ത് വന്നില്ലായിരുന്നെങ്കിൽ, ഞാനും, ഇനിയും ജനിച്ചിട്ടില്ലാത്ത എന്റെ ബന്ധു ബാസിതും ഇപ്പോഴും സൈബർ ലിഞ്ചിങ്ങിനു വിധേയരായി കൊണ്ടിരിക്കുകയായിരിക്കും. ഷാഫി പറമ്പിൽ പറഞ്ഞു. ”നുണ ബോംബുകൾ […]
5 July 2021 9:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുകേഷിന്റെ ഫോൺ കോൾ വിവാദത്തിൽ സിപിഐഎം നുണ പ്രചരിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ. നേരത്തെ ഒറ്റപ്പാലത്ത് നിന്ന് മുകേഷിനെ വിളിച്ച വിദ്യാർത്ഥി ഷാഫി പറമ്പിലിന്റെ ബന്ധുവായ ബാസിത് എന്നയാളാണെന്ന് നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരമുണ്ടായിരുന്നു. ഒറ്റപ്പാലത്തെ സിഐടിയുക്കാരനായ നാരായണേട്ടന്റെ മകനായ ബാലസംഘം പ്രവർത്തകൻ വിഷ്ണുവാണ് ആ ഫോൺ വിളിച്ചത് എന്ന സത്യം പുറത്ത് വന്നില്ലായിരുന്നെങ്കിൽ, ഞാനും, ഇനിയും ജനിച്ചിട്ടില്ലാത്ത എന്റെ ബന്ധു ബാസിതും ഇപ്പോഴും സൈബർ ലിഞ്ചിങ്ങിനു വിധേയരായി കൊണ്ടിരിക്കുകയായിരിക്കും. ഷാഫി പറമ്പിൽ പറഞ്ഞു.
”നുണ ബോംബുകൾ നിർമ്മിക്കുന്ന സിപിഐഎം ഫാക്ടറികൾ പടച്ച് വിടുന്ന ആസൂത്രിത കള്ളങ്ങൾ എത്ര പെട്ടന്നാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത് എന്നു നോക്കൂ.കള്ളമാണെന്ന് അറിഞ്ഞും പ്രചരണം നടത്തുന്നവർ , സത്യമാണെന്ന് കരുതി അത് വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരും, ശരിയാണോ എന്നറിയാൻ വിളിച്ച് അന്വേഷിക്കുന്നവർ അങ്ങിനെ എല്ലാവരിലേക്കും ഈ ബോംബിന്റെ പ്രഹര ശേഷി എത്തുന്നുണ്ട്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എല്ലാ പിന്തുണയുമുണ്ടാവും പക്ഷെ ‘സത്യാനന്തര കാലത്തെ’ സിപിഎം നുണ ഫാക്ടറികൾ അടച്ച് പൂട്ടാനുള്ള ഉത്തരവ് കൂടി പാർട്ടിക്ക് കൊടുക്കുന്നത് നന്നായിരിക്കും. കുറഞ്ഞ പക്ഷം ഇതൊക്കെ സത്യമാണെന്ന് വിശ്വസിച്ച് പോരുന്ന പാവം സിപിഎം പ്രവർത്തകരെങ്കിലും വഞ്ചിതരാവതിരിക്കുമല്ലൊ.”
ഷാഫി പറമ്പിൽ
അതേസമയം ഓൺലൈൻ പഠനത്തിന് ആവശ്യമായ സഹായങ്ങൾക്കായി 9847980006 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.