Top

‘കേരളത്തിലുള്ളത് പിണറായി സര്‍വ്വീസ് കമ്മീഷന്‍’; പാര്‍ട്ടി ഓഫീസിലേക്ക് ആളെയെടുക്കുന്നതുപോലെയാണ് നിയമനങ്ങളെന്ന്‌ ഷാഫി പറമ്പില്‍

പാലക്കാട്: എം ബി രാജേഷിന്റെ ഭാര്യയുടെ വിവാദ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍. നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കാനുള്ള മേളയാണ് സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനം ഇന്നേവരെ കാണാത്ത വഞ്ചനയാണ് യുവജനങ്ങളോട് സര്‍ക്കാര്‍ കാട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവാദ നിയമനങ്ങള്‍ എല്ലാം റദ്ദാക്കണം. യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് നേരെ വെല്ലുവിളിയുയര്‍ത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. പാര്‍ട്ടി ഓഫീസിലേക്ക് ആളെയെടുക്കുന്നതുപോലെയാണ്‌ സംസ്ഥാന […]

5 Feb 2021 4:41 AM GMT

‘കേരളത്തിലുള്ളത് പിണറായി സര്‍വ്വീസ് കമ്മീഷന്‍’; പാര്‍ട്ടി    ഓഫീസിലേക്ക് ആളെയെടുക്കുന്നതുപോലെയാണ് നിയമനങ്ങളെന്ന്‌  ഷാഫി പറമ്പില്‍
X

പാലക്കാട്: എം ബി രാജേഷിന്റെ ഭാര്യയുടെ വിവാദ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍. നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കാനുള്ള മേളയാണ് സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനം ഇന്നേവരെ കാണാത്ത വഞ്ചനയാണ് യുവജനങ്ങളോട് സര്‍ക്കാര്‍ കാട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വിവാദ നിയമനങ്ങള്‍ എല്ലാം റദ്ദാക്കണം. യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് നേരെ വെല്ലുവിളിയുയര്‍ത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

പാര്‍ട്ടി ഓഫീസിലേക്ക് ആളെയെടുക്കുന്നതുപോലെയാണ്‌ സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുന്നത്. കേരളത്തിലുള്ളത് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനല്ല, പിണറായി സര്‍വ്വീസ് കമ്മീഷനാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം റദ്ദാക്കുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ റോജി എം ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലടി സര്‍വ്വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സര്‍വ്വകലാശാലയിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എബിവിപി, യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രകടനവുമായി എത്തിയിരുന്നു.

രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനം റദ്ദാക്കണെമെന്നാവശ്യപ്പെട്ട് ഇന്‍ര്‍വ്യൂ ബോര്‍ഡംഗങ്ങള്‍ സര്‍വ്വകലാശാല വിസിയ്ക്ക് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന സിന്‍ഡിക്കേറ്റ് യോഗം റാങ്ക്ലിസ്റ്റ് അംഗീകരിക്കാനും അടിയന്തിരമായി നിയമനം നടത്താനും തീരുമാനിച്ചിരുന്നു.

കഴിവും യോഗ്യതയും വര്‍ഷങ്ങളുടെ മുന്‍പരിചയവുമുള്ള ഉദ്യോഗാര്‍ഥികളെ തഴഞ്ഞാണ് നിനിത കണിച്ചേരിയെ നിയമിച്ചതെന്നാണ് ആരോപണം. കൊവിഡ് ഭീതിയെത്തുടര്‍ന്ന് സര്‍വ്വകലാശാല പൂര്‍ണ്ണമായി അടച്ച സമയത്തുപോലും സിന്‍ഡിക്കേറ്റ് ഉപസമിതിയോഗവും ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖവും നടന്നിരുന്നതായാണ് വിവരം. സിന്‍ഡിക്കേറ്റ് യോഗം നടന്ന രാത്രിതന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് ഫോണിലൂടെ നിയമന ഉത്തരവ് നല്‍കിയതായി മാധ്യമം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റാങ്ക് ലിസ്റ്റ് അട്ടിമറിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി കാലടി സര്‍വ്വകലാശാലയിലെ ഇന്റര്‍വ്യൂബോര്‍ഡ് അംഗം ഉമര്‍ തറമേല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് വിഷയം ശ്രദ്ധയാര്‍ജിക്കുന്നത്.

Next Story