Top

‘സുരേന്ദ്രന്റെ നാവ് പൊന്നാണ്’ ഇത് മോഡി-അമിത് കൂട്ടുകെട്ടിന്റെ വിജയമെന്ന് ഷാഫി

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. 50 രൂപയ്ക്ക് പെട്രോളെന്ന സുരേന്ദ്രന്റെ പ്രസ്താവനയെയാണ് ഷാഫി പരിഹസിച്ചത്. ഇന്ധന വില കൊള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറഞ്ഞു. ഷാഫിയുടെ വാക്കുകള്‍: ”ഇത് മോഡി അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയം. കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്. 50 രൂപക്ക് പെട്രോള്‍ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. അര ലിറ്റര്‍ 50 രൂപക്കുറപ്പായിട്ടുണ്ട്. […]

15 Feb 2021 1:22 AM GMT

‘സുരേന്ദ്രന്റെ നാവ് പൊന്നാണ്’ ഇത് മോഡി-അമിത് കൂട്ടുകെട്ടിന്റെ വിജയമെന്ന് ഷാഫി
X

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. 50 രൂപയ്ക്ക് പെട്രോളെന്ന സുരേന്ദ്രന്റെ പ്രസ്താവനയെയാണ് ഷാഫി പരിഹസിച്ചത്. ഇന്ധന വില കൊള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറഞ്ഞു.

ഷാഫിയുടെ വാക്കുകള്‍: ”ഇത് മോഡി അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയം. കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്. 50 രൂപക്ക് പെട്രോള്‍ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. അര ലിറ്റര്‍ 50 രൂപക്കുറപ്പായിട്ടുണ്ട്. ഇന്ധന വില കൊള്ളക്കെതിരെ ഇന്ന് നിരാഹാര സമര വേദിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കും.”

സംസ്ഥാനത്ത് ഇന്ന് ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.87 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 85.31 രൂപയുമാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചു. പാചക വാചക വാതക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന് 769 രൂപയായി. ഡിസംബറിന് ശേഷം മൂന്നാമത്തെ തവണയാണ് വില വര്‍ധിക്കുന്നത്. ഡിസംബര്‍ ഒന്നിനും 16നും 50 രൂപ വീതം വര്‍ധിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില ഉയര്‍ന്നത്.

Next Story