‘ഇത് കേരളത്തിലാകെ വേരുകളുള്ള ഒരു വലിയ സംഘം’; സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ഷാഫി പറമ്പില്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി വിപുലമായ അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. അര്‍ജുന്‍ ആയങ്കിയില്‍ മാത്രം ഒതുങ്ങുന്ന കേസല്ല ഇതെന്നും ഇതിലും വലിയ ക്വട്ടേഷന്‍ സംഘം സിപിഐഎമ്മിന്റെ പിന്തുണയോടെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു ഓരോ ദിവസവും വരുന്ന വെളിപ്പെടുത്തലുകള്‍ മുഴുവന്‍ ഇതിന്റെ പിന്നിലെ ഉന്നതരുടെ പങ്കാളിത്തത്തെ സംബന്ധിച്ചും സിപിഐഎം കാലാകാലങ്ങളായി സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചുമാണ്. ഇന്ന് പുറത്തു വന്ന ശബ്ദരേഖ പ്രകാരം […]
29 Jun 2021 2:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി വിപുലമായ അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. അര്‍ജുന്‍ ആയങ്കിയില്‍ മാത്രം ഒതുങ്ങുന്ന കേസല്ല ഇതെന്നും ഇതിലും വലിയ ക്വട്ടേഷന്‍ സംഘം സിപിഐഎമ്മിന്റെ പിന്തുണയോടെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു
ഓരോ ദിവസവും വരുന്ന വെളിപ്പെടുത്തലുകള്‍ മുഴുവന്‍ ഇതിന്റെ പിന്നിലെ ഉന്നതരുടെ പങ്കാളിത്തത്തെ സംബന്ധിച്ചും സിപിഐഎം കാലാകാലങ്ങളായി സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചുമാണ്. ഇന്ന് പുറത്തു വന്ന ശബ്ദരേഖ പ്രകാരം പാര്‍ട്ടിക്ക് ഇതിനകത്ത് വിഹിതമുണ്ടെന്നാണ് പറയുന്നത്. പ്രാദേശികമായി പാര്‍ട്ടി വിഹിതം പറ്റുന്നു എന്നാണ് പറയുന്നത്. ജയിലിനകത്തും പുറത്തുമുള്ള ആളുകള്‍ ഇതിനൊക്കെ നേതൃത്വം നല്‍കുന്നു എന്നാണ് പറയുന്നത്. പൊലീസിന്റെ അന്വേഷണം കൊണ്ടു മാത്രം ഇതിന്റെ കള്ളക്കളികള്‍ വെളിച്ചത്തു കൊണ്ടു വരാന്‍ പറ്റുമെന്ന വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇതില്‍ സ്വതന്ത്ര അന്വേഷണം നടക്കണം. കസ്റ്റംസിന് പുറത്തുള്ള അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
നേതൃത്വത്തിന്റെ കൊലപാതകത്തിലെയും കള്ളക്കടത്തിലെയും പങ്ക് പുറത്തു വരുന്നമെന്നതു കൊണ്ടാണ് സിപിഐഎം ഈ ക്വട്ടേഷന്‍ സംഘങ്ങളെ ഭയക്കുന്നത്. ഉന്നതരിലേക്കാണ് കേസ് പോവുന്നതെങ്കില്‍ അന്വേഷണം പൊലീസില്‍ നിന്നും മാറ്റേണ്ടി വരും. ഇന്നത്തെ ശബ്ദരേഖ, ഫോണ്‍കോളുകള്‍, ഇവര്‍ പരോളിലിറങ്ങിയപ്പോള്‍ ചെയ്ത കാര്യങ്ങള്‍, അകത്തു നിന്ന് ഇവരെടുത്ത ക്വട്ടേഷന്‍, ഇതു മുഴുവന്‍ അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
‘സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് സമരങ്ങളുമായി മുന്നോട്ട് പോവും. കള്ളക്കടത്തുകാരില്‍ നിന്നും ക്വട്ടേഷന്‍ സംഘങ്ങളില്‍ നിന്നും ലെവി പിരിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി.
ഡിെൈവഫ്‌ഐയുടെയും സിപിഐഎമ്മിന്റെയും ഒക്കെ നേതാക്കളുമായി ഈ സംഘങ്ങള്‍ക്ക് ബന്ധമുണ്ട്. ജയരാജനുള്‍പ്പെടെയുള്ള ആളുകളുടെ പങ്കും അന്വേഷിക്കണം. അര്‍ജുന്‍ ആയങ്കിയുടേതുള്‍പ്പെടെയുള്ള ലോക്കല്‍ കേസുകളിലേക്കല്ല ഇതു ചെന്ന് നില്‍ക്കുന്നത്. അവരുടെ തലത്തിലൊന്നും കൊടുക്കാന്‍ കഴിയുന്ന ക്വട്ടേഷനല്ല ഈ കേസുകളുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. അത് പാര്‍ട്ടിയുടെ ഉന്നത നേതൃത്വുമായി ബന്ധപ്പെട്ട് കിട്ടുന്ന ക്വട്ടേഷനാണ്. അതിലേക്കുള്ള ലിങ്കുകളാണ് പുറത്തു വരേണ്ടത്. ഷാഫി പറമ്പില്‍ പറഞ്ഞു.
‘കസ്റ്റംസ് അന്വേഷണത്തിന്റെ പുറത്തുള്ള ഏജന്‍സികള്‍ ഈ അന്വേഷണം ഏറ്റെടുക്കണം. കാരണം ഇതിന്റെ ബന്ധം കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാത്രമല്ല. പൊലീസ് സംവിധാനങ്ങളെ എങ്ങനെ നിരായുധരാക്കുന്നു, അവരെ എങ്ങനെ ദുരുപയോഗം ചെയ്യുന്നു, ഈ പണം എവിടെ പോവുന്നു, ഇതെങ്ങനെ വിതരണം ചെയ്യുന്നു. എന്നതുള്‍പ്പെടെ കണ്ടെത്തണം. മാത്രമല്ല സ്വര്‍ണം കടത്തുന്നവരില്‍ നിന്ന് സ്വര്‍ണം തട്ടുന്ന വേറൊരു സംഘം. ആ സംഘത്തെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നു. അതിന് പിന്നില്‍ സിപിഐഎമ്മിന്റെ ബന്ധമുണ്ടെങ്കില്‍ അന്വേഷണത്തിന് പോലും ആരും വരില്ലെന്നാണ് പറയുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണ്. ഇത് ഒന്നോ രണ്ടോ ആളുകളില്‍ നില്‍ക്കുന്ന അവസ്ഥയല്ല. ഇത് കേരളത്തില്‍ ആകെ വേരുകളുള്ള ഒരു വലിയ സംഘമാണ്. ഇത് വെളിച്ചത്തു കൊണ്ടു വന്നില്ലെങ്കില്‍ നാടിന് വലിയ വിപത്തുകളുണ്ടാക്കും,’ ഷാഫി പറമ്പില്‍ പറഞ്ഞു.
- TAGS:
- CPIM
- Shafi Parambil