‘ഗ്ലൗസിട്ട കൈ ജീവ വായു എത്തിക്കുന്നു, കൂപ്പിയ കൈകള്‍ വര്‍ഗീയ വിഷം കലര്‍ത്തുന്നു’; ശ്രീനിവാസിനേയും തേജസ്വിയേയും താരതമ്യം ചെയ്ത് ഷാഫി പറമ്പില്‍
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ബിജെപി നേതാവ് തേജസ്വി സൂര്യയേയും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി വിയേയും താരതമ്യം ചെയ്ത് പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പില്‍. ഇരു നേതാക്കന്മാരുടെയും ചിത്രത്തിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരാള്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരാള്‍ വര്‍ഗീയ വിഷം വിതയ്ക്കുന്നു എന്നായിരുന്നു ഷാഫിയുടെ വിമര്‍ശനം. തേജസ്വി സൂര്യയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചുകൊണ്ടായിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ഷാഫിയുടെ പ്രതികരണം. ‘ഗ്ലൗസിട്ട കൈ ജാതിയും മതവും […]

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ബിജെപി നേതാവ് തേജസ്വി സൂര്യയേയും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി വിയേയും താരതമ്യം ചെയ്ത് പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പില്‍. ഇരു നേതാക്കന്മാരുടെയും ചിത്രത്തിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരാള്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരാള്‍ വര്‍ഗീയ വിഷം വിതയ്ക്കുന്നു എന്നായിരുന്നു ഷാഫിയുടെ വിമര്‍ശനം. തേജസ്വി സൂര്യയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചുകൊണ്ടായിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ഷാഫിയുടെ പ്രതികരണം.
‘ഗ്ലൗസിട്ട കൈ ജാതിയും മതവും നോക്കാതെ ജീവ വായു എത്തിക്കുന്നു. കൂപ്പിയ കൈകള്‍ ജീവ വായുവില്‍ പോലും മതത്തിന്റെ പേരില്‍ വിഷം കലര്‍ത്തുന്നു.. രണ്ട് പ്രസ്ഥാനങ്ങള്‍, രണ്ട് ആശയങ്ങള്‍, രണ്ട് നേതാക്കന്മാര്‍’, എന്നായിരുന്നു ഷാഫി ഫേസ്ബുക്കില്‍ കുറിച്ചത്.
കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ആശുപത്രി ജീവനക്കാരോട് വര്‍ഗീയ പരാമര്‍ശം നടത്തിയ കര്‍ണാടകയിലെ ബിജെപി എം പി തേജസ്വി സൂര്യയ്‌ക്കെതിരെ നിരവധിപേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ യുവ നേതാവ് ശ്രീനിവാസ് ബി വിയാകട്ടെ ജാതി, മത വ്യത്യാസമില്ലാതെ ബംഗളൂരുവിലെ കൊവിഡ് രോഗികള്‍ക്ക് സഹായമെത്തിക്കുന്നതിന്റെ തിരക്കിലാണ്.
സ്വകാര്യ ആശുപത്രികളിലെ കോവിഡ് കിടക്ക, ലക്ഷങ്ങള്‍ വാങ്ങി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ തേജസ്വി സൂര്യ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതില്‍ മുസ്ലീം നാമധാരികളായവര്‍ക്കെതിരെയായിരുന്നു തേജസ്വിയുടെ വിമര്‍ശനം. ‘ഇവരെ മദ്രസയിലേക്കാണോ കോര്‍പ്പറേഷനിലേക്കാണോ നിയമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നു തേജസ്വിയുടെ അമ്മാവനും എംഎല്‍എയുമായ രവി സുബ്രഹ്മണ്യം ചോദിച്ചതിനു പിന്നാലെ ഇതിലെ 16 പേരുടെ പേരുകള്‍ ‘ബിബിഎംപി വാര്‍ റൂമില്‍ ആയിരക്കണക്കിന് ബെംഗളൂരു നിവാസികളെ കൊന്നൊടുക്കുന്നവരുടെ പട്ടിക’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ തേജസ്വി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധിപേരാണ് ഇതിനോടകം എത്തിയിരിക്കുന്നത്. തേജസ്വി സൂര്യയുടെ വിവാദ പരാമര്‍ശം ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയാവുകയാണ്. ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തേജസ്വയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.