Top

‘ഒരു മണിക്കൂറില്‍ മൂന്ന് നിലപാട്’; കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്നെന്ന് യൂത്ത് കോണ്‍ഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. നേതൃത്വത്തില്‍ നിന്ന് വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാകുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. ഒന്നര മണിക്കൂറിനുള്ളില്‍ വ്യത്യസ്ത നിലപാട് നേതൃത്വത്തില്‍ നിന്നു വന്നത് ചെറുപ്പക്കാരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണം. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കൂട്ടുത്തരവാദിത്വമുണ്ടെന്നും ഷാഫി പറമ്പില്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന സമീപനം നേതാക്കളുടെ ഭാഗത്ത് […]

19 Dec 2020 6:16 AM GMT

‘ഒരു മണിക്കൂറില്‍ മൂന്ന് നിലപാട്’; കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്നെന്ന് യൂത്ത് കോണ്‍ഗ്രസ്
X

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. നേതൃത്വത്തില്‍ നിന്ന് വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാകുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. ഒന്നര മണിക്കൂറിനുള്ളില്‍ വ്യത്യസ്ത നിലപാട് നേതൃത്വത്തില്‍ നിന്നു വന്നത് ചെറുപ്പക്കാരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണം. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കൂട്ടുത്തരവാദിത്വമുണ്ടെന്നും ഷാഫി പറമ്പില്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന സമീപനം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവരുത്. ഒരു മണിക്കൂറില്‍ മൂന്ന് അഭിപ്രായം പാടില്ല.

ഷാഫി പറമ്പില്‍

പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കളയരുത്. യുഡിഎഫ് ഒലിച്ചുപോകുന്ന റിസള്‍ട്ട് കേരളത്തില്‍ ഉണ്ടായിട്ടില്ല. പക്ഷെ, സര്‍ക്കാരിലുള്ള ജനങ്ങളുടെ അവിശ്വാസത്തെ വോട്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. ജനം പ്രതീക്ഷിച്ച റിസള്‍ട്ട് വോട്ടാക്കാനായില്ല. ജനം രേഖപ്പെടുത്തുന്ന അതൃപ്തിയും വോട്ടാക്കിയില്ല. നേതൃത്വം ഒരുമിച്ച് പോകുന്ന കാണാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. കുറവ് നികത്താന്‍ എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കണം. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമല്ല നടത്തേണ്ടത്. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കണം എന്ന യൂത്ത് കോണ്‍ഗ്രസ് നിലപാട് സാധുകരിക്കുന്നതാണ് പലയിടത്തേയും തെരഞ്ഞെടുപ്പു ഫലം. പാലക്കാട് നഗരസഭയിലെ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.

നഗരസഭയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തിലും ഷാഫി പറമ്പില്‍ പ്രതികരിച്ചു. അധികാരം ജനങ്ങള്‍ നല്‍കുന്നതാണ്. ജയം കൊണ്ട് ജനങ്ങളെ വിഭജിക്കരുത്. ഭഗവാന്‍ ശ്രീരാമനോടുള്ള സ്‌നേഹം കൊണ്ടാണ് ബിജെപി ഇത്തരം ചെയ്തികള്‍ നടത്തുന്നത് എന്ന് തോന്നുന്നില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Next Story