Top

‘രണ്ടില മറന്ന് കൈതചക്ക വിളയിക്കാന്‍ നോക്കിയത് കൊണ്ടാണ്, വിഴുപ്പലക്കാനില്ല’; ശബരിനാഥന്‍

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരിനാഥന്‍. തവിട്ട് നിറത്തിലെ പരവതാനിയുള്ള കേരളനിയമസഭയില്‍ നിന്നും മാണിസാറിന്റെ അമ്പത് വര്‍ഷത്തെ വികാരഭൂമിയായ പാലായെ ഡഉഎ ന് നഷ്ടപ്പെടുത്തിയത് ചിലരെടുത്ത വികലമായ രാഷ്ട്രീയ തീരുമാനങ്ങള്‍ തന്നെയാണ്. രണ്ടില മറന്ന് കൈതചക്ക വിളയിക്കാന്‍ നോക്കിയതും കൊണ്ടാണെന്നും ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം: 2014ല്‍ UDFനൊപ്പം നിന്നുകൊണ്ട് പച്ച നിറത്തിലെ പരവതാനിയുള്ള ലോകസഭയിലെത്തി. അവിടെനിന്നും […]

14 Oct 2020 4:43 AM GMT

‘രണ്ടില മറന്ന് കൈതചക്ക വിളയിക്കാന്‍ നോക്കിയത് കൊണ്ടാണ്, വിഴുപ്പലക്കാനില്ല’; ശബരിനാഥന്‍
X

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരിനാഥന്‍. തവിട്ട് നിറത്തിലെ പരവതാനിയുള്ള കേരളനിയമസഭയില്‍ നിന്നും മാണിസാറിന്റെ അമ്പത് വര്‍ഷത്തെ വികാരഭൂമിയായ പാലായെ ഡഉഎ ന് നഷ്ടപ്പെടുത്തിയത് ചിലരെടുത്ത വികലമായ രാഷ്ട്രീയ തീരുമാനങ്ങള്‍ തന്നെയാണ്. രണ്ടില മറന്ന് കൈതചക്ക വിളയിക്കാന്‍ നോക്കിയതും കൊണ്ടാണെന്നും ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം:

2014ല്‍ UDFനൊപ്പം നിന്നുകൊണ്ട് പച്ച നിറത്തിലെ പരവതാനിയുള്ള ലോകസഭയിലെത്തി. അവിടെനിന്നും വീണ്ടും 2018ല്‍ UDF പിന്‍ബലത്തില്‍ ചുവപ്പ് നിറത്തിലെ പരവതാനിയുള്ള രാജ്യസഭയിലേക്ക് ചേക്കേറി. ഇപ്പോഴിതാ 2020ല്‍ ഇടതുപക്ഷത്തിലേക്ക്….

തവിട്ട് നിറത്തിലെ പരവതാനിയുള്ള കേരളനിയമസഭയില്‍ നിന്നും മാണിസാറിന്റെ അമ്പത് വര്‍ഷത്തെ വികാരഭൂമിയായ പാലായെ UDF ന് നഷ്ടപ്പെടുത്തിയത് ചിലരെടുത്ത വികലമായ രാഷ്ട്രീയ തീരുമാനങ്ങള്‍ തന്നെയാണ്. രണ്ടില മറന്ന് കൈതചക്ക വിളയിക്കാന്‍ നോക്കിയതും കൊണ്ടാണ്..

എന്തായാലും വിഴുപ്പലക്കാന്‍ ഞാനില്ല, പക്ഷേ മാണി സാറിനെ ഏറ്റവുമധികം വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്ക് മകന്‍ ചേക്കേറുമ്പോള്‍ അതിനുള്ള കാരണം ആരുടേയും രാഷ്രീയനിലപാട് അല്ല, അവരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ മാത്രമാണ്. കാലം ഇതു തെളിയിക്കും.

ജോസ് കെ മാണിയെ വിമര്‍ശിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയെന്നാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ‘കേരള രാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഐഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജ ആരോപണങ്ങള്‍കൊണ്ട് മൂടി. മാണി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ സിപിഎഐമ്മിനെതിരെ യുഡിഎഫ് ശക്തമായി പോരാടി. അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്നിശുദ്ധി വരുത്തി പുറത്തുവരാന്‍ യുഡിഎഫ് മാണിക്കൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണ്. മാണിയുടെ ആത്മാവ് പൊറുക്കില്ല’, ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്. പവര്‍ത്തി കൊണ്ട് മകന്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് യുഡിഎഫിനെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തനത്തെയാണ്. കോട്ടയം എംപി സ്ഥാനവും എംഎല്‍എ സ്ഥാനങ്ങളും രാജി വെക്കട്ടെ. 100 ശതമാനം അര്‍ഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, രാഷ്ട്രീയ കാര്യങ്ങളാല്‍ മുന്നണി വിട്ട പാര്‍ട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയന്‍, ലോകസഭാ മെമ്പര്‍ ആയിരിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാന്‍ കേരളത്തിന് താല്പര്യമുണ്ട്’, ഷാഫി പറമ്പില്‍ പറഞ്ഞു.

സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും ഡിവൈഎഫ്ഐയുമൊക്കെ അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്‍പെ അത് ജോസില്‍ നിന്ന് തിരിച്ച് വാങ്ങാന്‍ മറക്കണ്ട. ബാര്‍ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ ഡിവൈഎഫ്ഐക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കെഎം മാണിയുടെ ആത്മാവ് ജോസ് കെ മാണിക്ക് മാപ്പ് കൊടുക്കില്ലെന്നും മാണി സാറിന്റെ ആത്മാവ് യുഡിഎഫിനൊപ്പമാണൈന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പ്രതികരിച്ചു. രാഷ്ട്രീയ സദാചാരം ഇല്ലാത്ത തീരുമാനമാണ് ജോസ് പക്ഷമെടുത്തത്.മാണിസാറിനെ ദ്രോഹിച്ച മുണയിലേക്കാണ് പോകുന്നത്. തീരുമാനം ആത്മഹത്യാപരമെന്ന് തിരിച്ചറിയും. ഇടതുമായി രഹസ്യബന്ധം ഉറപ്പിച്ച ശേഷമായിരുന്നു യുഡിഎഫില്‍ നിന്ന് പുറത്താക്കിയെന്ന നാടകം കളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്നും എംഎം ഹസ്സന്‍ പറഞ്ഞു. മാണി സാര്‍ യുഡിഎഫിന് അനിവാര്യനായിരുന്നു. അതിനാലാണ് രാജ്യസഭാ സീറ്റ് നല്‍കി കൊണ്ടു വന്നതെന്നും അ്ദ്ദേഹം വിശദീകരിച്ചു.

Next Story

Popular Stories