Top

ഷാനിന്റെ സംഗീതം ഇനി തമിഴിലും; ‘കണ്ണകി’യുടെ വിശേഷങ്ങളുമായി ഷാന്‍ റഹ്മാന്‍

മലയാള സിനിമയുടെ പ്രിയ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഇനി തമിഴ് സിനിമയിലും സംഗീതം പകരും. ‘കണ്ണകി’യാണ് ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ആദ്യ തമിഴ് ചിത്രം. കണ്ണകിയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്ന് ഗൗതം വാസുദേവ് മേനോന്‍, ഷാന്‍ റഹ്മാന്‍ എന്നിവര്‍ പുറത്തുവിട്ടിരുന്നു. ആദ്യ തമിഴ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ഷാന്‍ റഹ്മാന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പങ്കുവെച്ചു. എനിക്ക് വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ച് ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിലും നമ്മളെ തേടി സിനിമകള്‍ വരുന്നു എന്നത് തന്നെ […]

24 Dec 2020 4:49 AM GMT
പ്രിയങ്ക രവീന്ദ്രൻ

ഷാനിന്റെ സംഗീതം ഇനി തമിഴിലും; ‘കണ്ണകി’യുടെ വിശേഷങ്ങളുമായി ഷാന്‍ റഹ്മാന്‍
X

മലയാള സിനിമയുടെ പ്രിയ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഇനി തമിഴ് സിനിമയിലും സംഗീതം പകരും. ‘കണ്ണകി’യാണ് ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ആദ്യ തമിഴ് ചിത്രം. കണ്ണകിയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്ന് ഗൗതം വാസുദേവ് മേനോന്‍, ഷാന്‍ റഹ്മാന്‍ എന്നിവര്‍ പുറത്തുവിട്ടിരുന്നു. ആദ്യ തമിഴ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ഷാന്‍ റഹ്മാന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പങ്കുവെച്ചു.

എനിക്ക് വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ച് ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിലും നമ്മളെ തേടി സിനിമകള്‍ വരുന്നു എന്നത് തന്നെ വലിയൊരു കാര്യമാണ്. രണ്ട് തമിഴ് ചിത്രങ്ങളും, ഒരു മറാഠി ചിത്രവുമാണ് ഞാന്‍ ചെയ്യുന്നത്. കണ്ണകിയുടെ സംവിധായകന്‍ സംഗീതത്തോട് വളരെ താല്‍പര്യവും, അറിവുമുള്ള ആളാണ്. അത്തരം ആളുകളുമൊത്ത് സിനിമ ചെയ്യാന്‍ സുഖമാണ്. നമ്മള്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ക്ക് മനസിലാവും. എന്തെങ്കിലും തെറ്റ് നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ അത് പറയാനും തിരുത്താനും അവര്‍ക്ക് കഴിയും. വെറും അഭിപ്രായമല്ല, മറിച്ച് എന്താണ് വേണ്ടതെന്ന് വ്യക്തമായി തന്നെ നമുക്ക് പറഞ്ഞ് തരും. ഞാന്‍ ചെയ്യുന്ന മറാഠി ചിത്രത്തിന്റെ നിര്‍മ്മാതാവ് മഹാരാഷ്ട്രയിലെ സംഗീത സംവിധായകനാണ്. ചിത്രത്തിന്റെ സംവിധായകനായ വിഹാനും സംഗീതത്തെ പറ്റി അറിവുള്ള വ്യക്തിയാണ്.

ഷാന്‍ റഹ്മാന്‍

കണ്ണകി ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണ്. നാല് സ്ത്രീകളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജീവിത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും, അതിനെ തരണം ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് കഥയുടെ പശ്ചാത്തലം. ചിത്രത്തിന്റെ പോസ്റ്ററില്‍ സംവിധായകന്‍ പേരില്ല. നാളെ പുറത്തിറങ്ങുന്ന കണ്ണകിയുടെ മോഷന്‍ പോസ്റ്ററിലും സംവിധായകനാരാണെന്ന വെളിപ്പെടുത്തില്ല. സിനിമയുടെ പകുതിയാകുമ്പോള്‍ ഡയറക്ടര്‍ സ്‌ക്രീനിലെത്തും. പിന്നീട് അവസാനം മാത്രമാണ് സംവിധായകന്റെ പേര് കാണിക്കുകയുള്ളു. നവാഗതനായ യശ്വന്ദാണ് കണ്ണകിയുടെ സംവിധായകനെന്ന് ഷാന്‍ പറഞ്ഞു.

കണ്ണകയില്‍ ഒരു പ്രൊമോ ഉള്‍പ്പെടെ അഞ്ച് പാട്ടുകളാണ് ഉള്ളത്. അതില്‍ രണ്ട് പാട്ടുകളുടെ കംപോസിങ് കഴിഞ്ഞു. വരികള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഷാന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒരു മറാഠി ചിത്രത്തിലും, ജീവ നായകനാവുന്ന തമിഴ് ചിത്രത്തിലും ഷാന്‍ റഹ്മാനാണ് സംഗീത സംവിധായകന്‍. നാല് പാട്ടുകളുള്ള മറാഠി ചിത്രത്തി്‌ന്റേയും കംപോസിങ് കഴിഞ്ഞു. ഗൗരി ലക്ഷ്മിയും, ‘സരിഗമപ’യിലെ നാരായണിയുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത്.

സാറാസ്, മിന്നല്‍ മുരളി, ജോണ്‍ ലൂക്കര്‍, പ്രകാശന്‍ പറക്കട്ടെ എന്നിവയാണ് ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിക്കുന്ന പുതിയ മലയാള ചിത്രങ്ങള്‍. കൊവിഡ് സമയത്ത് ചിത്രങ്ങള്‍ കുറവായിരുന്നു. വാലെന്റൈന്‍സ് ദിനത്തില്‍ ഇറങ്ങാനിരുന്ന ‘കുഞ്ഞെല്‍ദോ’, ‘ഉല്ലാസം’ എന്നീ ചിത്രങ്ങളുടെ റിലീസ് സമയത്താണ് ലോക്ക്ഡൗണ്‍ വരുന്നത്. പിന്നെ രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് സിനിമകള്‍ ലഭിച്ചത്. സിനിമയിലേക്കുള്ള കംപോസിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി തീയറ്റര്‍ തുറക്കാന്‍ കാത്തിരിക്കുകയാണ്. ആദ്യം റിലീസ് ചെയ്യുന്ന ലിസ്റ്റില്‍ ഈ ചിത്രങ്ങള്‍ ഉണ്ടാവില്ല. ഫഹദിന്റെ ‘മാലിക്കി’ന്റെ റിലീസ് പ്രഖ്യാപിച്ചതിനാല്‍ തീയറ്റര്‍ ഉടനെ തുറക്കുമെന്ന പ്രതീക്ഷകളുണ്ടെന്നും ഷാന്‍ റഹ്മാന്‍ പറഞ്ഞു.

Next Story