എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ രംഗത്തിറക്കാന്‍ സിപിഐഎം; പരിഗണിക്കുന്നത് ബാലുശ്ശേരി ണ്ഡലത്തിലേക്ക്
കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ പുരുഷന്‍ കടലുണ്ടി ഇത്തവണ മത്സര രംഗത്തുണ്ടായേക്കില്ല. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവിന്റെ പേരാണ് സ്ഥാനാര്‍ത്ഥിയായി സജീവമായി പരിഗണിക്കുന്നത്. സംവരണ മണ്ഡലമായ ബാലുശ്ശേരിയും സിപിഐയുടെ കൈവശമുള്ള നാദാപുരവും വെച്ചുമാറാമെന്ന നിര്‍ദേശം സിപിഐഎം സിപിഐക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തോട് അനുകൂലമായ നിലപാടല്ല സിപിഐ സ്വീകരിച്ചത്. ഇതോടെയാണ് സിപിഐഎം പുതിയ സ്ഥാനാര്‍ത്ഥി അന്വേഷണങ്ങളിലേക്ക് കടന്നത്. എലത്തൂര്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനായിരുന്നു സിപിഐഎം […]

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ പുരുഷന്‍ കടലുണ്ടി ഇത്തവണ മത്സര രംഗത്തുണ്ടായേക്കില്ല. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവിന്റെ പേരാണ് സ്ഥാനാര്‍ത്ഥിയായി സജീവമായി പരിഗണിക്കുന്നത്.
സംവരണ മണ്ഡലമായ ബാലുശ്ശേരിയും സിപിഐയുടെ കൈവശമുള്ള നാദാപുരവും വെച്ചുമാറാമെന്ന നിര്‍ദേശം സിപിഐഎം സിപിഐക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തോട് അനുകൂലമായ നിലപാടല്ല സിപിഐ സ്വീകരിച്ചത്. ഇതോടെയാണ് സിപിഐഎം പുതിയ സ്ഥാനാര്‍ത്ഥി അന്വേഷണങ്ങളിലേക്ക് കടന്നത്.
എലത്തൂര്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനായിരുന്നു സിപിഐഎം ആലോചന. പുതിയ തീരുമാനത്തോടെ മുഹമ്മദ് റിയാസിനെ ബേപ്പൂരിലേക്ക് പരിഗണിക്കും.
നിലവിലെ എംഎല്‍എ വികെസി മമ്മദ്‌കോയയ്ക്ക് ഒരു ടേം കൂടി നല്‍കണമെന്ന അഭിപ്രായവും ഉണ്ട്. വികെസി അല്ലെങ്കില്‍ മുഹമ്മദ് റിയാസ് തന്നെ സ്ഥാനാര്‍ത്ഥിയാവും.
കോഴിക്കോട് സൗത്തില്‍ ഐഎന്‍എല്ലിന് സീറ്റ് നല്‍കിയേക്കില്ല. കോഴിക്കോട് നഗരസഭ ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐഎം ആലോചന.
2011ല്‍ മുസഫര്‍ അഹമ്മദ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ ജനവിധി തേടിയിരുന്നു. പക്ഷെ പരാജയപ്പെടുകയായിരുന്നു. 1376 വോട്ടുകള്‍ക്കാണ് എംകെ മുനീര്‍ അന്ന് വിജയിച്ചു കയറിയത്. മുനീറിന്റെ ഭൂരിപക്ഷം നന്നായി കുറച്ച മുസഫര്‍ അഹമ്മദിന് ഇക്കുറി വിജയിച്ചു കയറാന്‍ കഴിയുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.
- TAGS:
- CPIM
- KERALA ELECTION 2021
- LDF
- SFI