Top

‘സ്ഥാനാര്‍ത്ഥിയായത് കാശിനാണെങ്കില്‍ അത് ഞാന്‍ തരാം എന്ന് പറഞ്ഞ് അയാള്‍ എന്റെ കൈയ്യില്‍ കയറിപിടിക്കുകയായിരുന്നു’; പരാതിക്കാരി പറയുന്നു

കാശിന് വേണ്ടിയല്ലേ ബിജെപി സ്ഥാനാര്‍ത്ഥിയാവാന്‍ പോയതെന്ന് ചോദിച്ചാണ് എന്‍സിപി നേതാവ് തന്റെ കൈയ്യില്‍ കയറി പിടിച്ചതെന്ന് പരാതിക്കാരി. ഒത്തുതീര്‍പ്പ് ആവശ്യവുമായി എകെ ശശീന്ദ്രന്‍ ഇടപെട്ട സ്ത്രീപീഡനകേസിലെ പരാതിക്കാരിയാണ് സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. പരാതിക്കാരി പറയുന്നത് ഇങ്ങനെ. ‘റോഡിലൂടെ പോകുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെയുണ്ടെന്ന് ചോദിച്ചു. കുഴപ്പമില്ലായെന്ന് പറഞ്ഞു. കാശിന് വേണ്ടി എന്തിനാണ് ബിജെപി സ്ഥാനാര്‍ത്ഥിയാവാന്‍ പോയതെന്നായിരുന്നു മറുചോദ്യം. എന്നാല്‍ ഞാന്‍ ബിജെപിക്കാരിയാണെന്നും അതിനാലാണ് മത്സരിച്ചതെന്നും മറുപടി നല്‍കി. പിന്നാലെ കാശിനാണെങ്കില്‍ അത് ഞാന്‍ തരാം എന്ന് […]

20 July 2021 3:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സ്ഥാനാര്‍ത്ഥിയായത് കാശിനാണെങ്കില്‍ അത് ഞാന്‍ തരാം എന്ന് പറഞ്ഞ് അയാള്‍ എന്റെ കൈയ്യില്‍ കയറിപിടിക്കുകയായിരുന്നു’; പരാതിക്കാരി പറയുന്നു
X

കാശിന് വേണ്ടിയല്ലേ ബിജെപി സ്ഥാനാര്‍ത്ഥിയാവാന്‍ പോയതെന്ന് ചോദിച്ചാണ് എന്‍സിപി നേതാവ് തന്റെ കൈയ്യില്‍ കയറി പിടിച്ചതെന്ന് പരാതിക്കാരി. ഒത്തുതീര്‍പ്പ് ആവശ്യവുമായി എകെ ശശീന്ദ്രന്‍ ഇടപെട്ട സ്ത്രീപീഡനകേസിലെ പരാതിക്കാരിയാണ് സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. പരാതിക്കാരി പറയുന്നത് ഇങ്ങനെ.

‘റോഡിലൂടെ പോകുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെയുണ്ടെന്ന് ചോദിച്ചു. കുഴപ്പമില്ലായെന്ന് പറഞ്ഞു. കാശിന് വേണ്ടി എന്തിനാണ് ബിജെപി സ്ഥാനാര്‍ത്ഥിയാവാന്‍ പോയതെന്നായിരുന്നു മറുചോദ്യം. എന്നാല്‍ ഞാന്‍ ബിജെപിക്കാരിയാണെന്നും അതിനാലാണ് മത്സരിച്ചതെന്നും മറുപടി നല്‍കി. പിന്നാലെ കാശിനാണെങ്കില്‍ അത് ഞാന്‍ തരാം എന്ന് പറഞ്ഞ് അയാള്‍ എന്റെ കൈയ്യില്‍ കയറി പിടിക്കുകയായിരുന്നു. കൈവിട്ടില്ലെങ്കില്‍ ആളെകൂട്ടുമെന്ന് പറഞ്ഞതോടെയാണ് കൈവിട്ടത്. പിന്നീട് പല തവണയും ഞാന്‍ കാശിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയായതെന്ന് പ്രചരിപ്പിച്ചു.

പെരുന്നാള്‍ ഇളവ്: കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ശേഷം ജൂണ്‍ 27 ാം തിയ്യതി എന്‍സിപി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പത്മാകരന്റെ കടയിലെ മാനേജറായ രാജീവ് എന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററും പത്മാകരന്റെ ഒരു ശബ്ദ സന്ദേശവും പങ്കുവെച്ചു. അതിലും പറയുന്നത് എന്‍സിപിക്കാരനായ എന്റെ പിതാവ് കാശിന് വേണ്ടി എന്നെ മത്സരിപ്പിച്ചുവെന്നാണ്. ഇതിന് ശേഷമാണ് പത്മാകരന്‍ നേരത്തെ കൈയ്യില്‍ കയറി പിടിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിതാവിനോട് പറയുന്നത്. ഇനിയും പ്രചരണം ഉണ്ടാവും. പിന്നീട് കേസ് കൊടുക്കാന്‍ തീരുമാനിച്ചു. പലപ്പോഴും കേസിനെകുറിച്ച് അന്വേഷിച്ചപ്പോള്‍ കേസ് പഠിക്കട്ടെയെന്നാണ് സിഐയുടെ പ്രതികരണം.’ പരാതിക്കാരി
പറഞ്ഞു.

യുവതിയെ കടന്ന് പിടിച്ച സംഭവം നല്ല നിലയില്‍ തീര്‍ക്കണം എന്നാവശ്യപ്പെട്ടാണ് മന്ത്രി എന്‍സിപി പ്രാദേശിക നേതാവായ യുവതിയുടെ പിതാവിനെ ഫോണില്‍ വിളിക്കുന്നത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നത്. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരായ ആരോപണത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. കൊല്ലം കുണ്ടറ സ്വദേശികളാണ് പരാതിക്കാരിയും ആരോപണ വിധേയരും.

കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പരാതിക്കാരി. യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രന്‍ വിളിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നാണ് മന്ത്രിയുടെ ആവശ്യം. ഇതിന് മറുപടിയായി ഗംഗ ഹോട്ടലിന്റെ മുതലാളി പത്മാകരന്‍ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കി തീര്‍ക്കണമെന്നാണോ പറയുന്നത് എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട് സംഭാഷണത്തില്‍.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് കൂടുതല്‍ വ്യാപ്തി; വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും കോടികളുടെ തിരിമറി

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിഷയം നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് യുവതിയുടെ അച്ഛനോട് മന്ത്രിയുടെ ആവശ്യം. കയ്യില്‍ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.

Next Story