Top

മെസി ഇന്നു മഷറാനോയ്‌ക്കൊപ്പമെത്തും; ജയിച്ചാല്‍ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍, എതിരാളികള്‍ പരാഗ്വായ്

കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് അര്‍ജന്റീന ഇറങ്ങുന്നു. നാളെ പുലര്‍ച്ചെ 5:30-ന് നടക്കുന്ന മത്സരത്തില്‍ പരാഗ്വായ് ആണ് അവരുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ചിലിയോട് സമനില വഴങ്ങുകയും രണ്ടാം മത്സരത്തില്‍ യുറുഗ്വായെ തോല്‍പിക്കുകയും ചെയ്ത അവര്‍ക്ക് ഒരു ജയം മാത്രം മതി അവസാന എട്ടില്‍ സ്ഥാനം ഉറപ്പാക്കാന്‍. ഇന്നത്തെ മത്സരത്തില്‍ ടീമിനെ നയിച്ചിറങ്ങുന്നതോടെ നായകന്‍ ലയണല്‍ മെസി മറ്റൊരു റെക്കോഡിന് ഒപ്പമെത്തുമെന്നതും ശ്രദ്ധേയമാണ്. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡാണ് മെസിയെ […]

21 Jun 2021 10:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെസി ഇന്നു മഷറാനോയ്‌ക്കൊപ്പമെത്തും; ജയിച്ചാല്‍ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍, എതിരാളികള്‍ പരാഗ്വായ്
X

കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് അര്‍ജന്റീന ഇറങ്ങുന്നു. നാളെ പുലര്‍ച്ചെ 5:30-ന് നടക്കുന്ന മത്സരത്തില്‍ പരാഗ്വായ് ആണ് അവരുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ചിലിയോട് സമനില വഴങ്ങുകയും രണ്ടാം മത്സരത്തില്‍ യുറുഗ്വായെ തോല്‍പിക്കുകയും ചെയ്ത അവര്‍ക്ക് ഒരു ജയം മാത്രം മതി അവസാന എട്ടില്‍ സ്ഥാനം ഉറപ്പാക്കാന്‍.

ഇന്നത്തെ മത്സരത്തില്‍ ടീമിനെ നയിച്ചിറങ്ങുന്നതോടെ നായകന്‍ ലയണല്‍ മെസി മറ്റൊരു റെക്കോഡിന് ഒപ്പമെത്തുമെന്നതും ശ്രദ്ധേയമാണ്. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡാണ് മെസിയെ കാത്തിരിക്കുന്നത. നിലവില്‍ 147 മത്സരം കളിച്ച ഹാവിയര്‍ മഷറാനോയുടെ പേരിലാണ് ഈ റെക്കോഡുള്ളത്. കഴിഞ്ഞ മത്സരത്തില്‍ യുറുഗ്വായ്‌ക്കെതിരേ അര്‍ജന്റീനയ്ക്കായി ബൂട്ടുകെട്ടിയതോടെ മെസി 146 മത്സരങ്ങളില്‍ അര്‍ജന്റീനയെ പ്രതിനിധീകരിച്ചു കഴിഞ്ഞു.

ആദ്യ മത്സരത്തില്‍ നിന്നു വിഭിന്നമായി രണ്ടാം മത്സരത്തില്‍ പ്രതിരോധപ്പിഴവുകള്‍ പരിഹരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ഇറങ്ങുന്നത്. എഡിന്‍സണ്‍ കവാനിയും ലൂയിസ് സുവാരസുമുള്‍പ്പെടുന്ന യുറുഗ്വായ് നിരയെ ഗോളടിക്കാന്‍ വിടാതെ വരിഞ്ഞുകെട്ടാന്‍ അവര്‍ക്കായിരുന്നു.

അതേസമയം പരുക്കിന്റെ പ്രശ്‌നങ്ങള്‍ അവരെ വലയ്ക്കുന്നുണ്ട്. പരുക്കേറ്റ ലോ സെല്‍സോയ്ക്കും നിക്കോളാസ് ഗോണ്‍സാലസും ആദ്യ ഇലവനില്‍ ഉണ്ടായേക്കില്ല. ഇവര്‍ക്കു പകരം എസ്‌ക്വയേല്‍ പലാസിയോസ്, എയ്ഞ്ചല്‍ ഡി മരിയ എന്നിവരാകും ഇറങ്ങുക. കോപ്പാ അമേരിക്കയില്‍ അര്‍ജന്റീനയും പരാഗ്വേയും ഇതിനകം 22 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പക്ഷെ ഒരിക്കല്‍ പോലും അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ പരാഗ്വായ്ക്ക് ആയിട്ടില്ല.

Next Story

Popular Stories