‘ഞങ്ങളെ തിരിച്ചെടുക്കണം, ധര്‍ണ്ണ നടത്തി ബിജെപി നേതാക്കള്‍’; മനസ്സലിഞ്ഞ് മമത
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള ബിജെപിക്കാരുടെ ഒഴുക്ക് തുടരുന്നു. കഴിഞ്ഞ ദിവസം ബംഗാളിലെ ഭിര്‍ഭും ജില്ലയിലെ 50 ഓളം ബിജെപി പ്രവര്‍ത്തരാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. തങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. ഒടുവിലാണ് മമത ക്യാംപിലേക്ക് തിരിച്ചെടുത്തത്. സുധാകരനെതിരെ കോണ്‍ഗ്രസില്‍ പടയാരുക്കം; എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചേക്കും ജൂണ്‍ മാസം ആദ്യം അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങി തങ്ങള്‍ മമതക്കൊപ്പം പോവുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. മാതൃഭൂമിക്കായി അമ്മക്കൊപ്പം നിന്ന് പോരാടണം […]
15 Jun 2021 12:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള ബിജെപിക്കാരുടെ ഒഴുക്ക് തുടരുന്നു. കഴിഞ്ഞ ദിവസം ബംഗാളിലെ ഭിര്‍ഭും ജില്ലയിലെ 50 ഓളം ബിജെപി പ്രവര്‍ത്തരാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. തങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. ഒടുവിലാണ് മമത ക്യാംപിലേക്ക് തിരിച്ചെടുത്തത്.
സുധാകരനെതിരെ കോണ്‍ഗ്രസില്‍ പടയാരുക്കം; എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചേക്കും
ജൂണ്‍ മാസം ആദ്യം അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങി തങ്ങള്‍ മമതക്കൊപ്പം പോവുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. മാതൃഭൂമിക്കായി അമ്മക്കൊപ്പം നിന്ന് പോരാടണം എന്നായിരുന്നു ഇവരുടെ പ്രഖ്യാപനം.
ബംഗാളിലെ ഇല്ലംബസാര്‍ പ്രദേശത്താണ് ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിന്റെ പുറത്തിരുന്ന് ധര്‍ണ്ണ നടത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ടതില്‍ ഖേതം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു ഇവരുടെ ധര്‍ണ.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതു മുതല്‍ ഭരണകക്ഷി അംഗങ്ങള്‍ അവരുടെ മേല്‍ അതിക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ഈ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ടിഎംസിയില്‍ വീണ്ടും ചേരുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് തൃണമൂലിലേക്കുള്ള പ്രവര്‍ത്തകരുടെ ചേക്കറലില്‍ ബിജെപിയുടെ പ്രതികരണം.
അതേസമയം ബിജെപി വിട്ടെത്തുന്ന നേതാക്കളെ തിരിച്ചെടുക്കുന്നതില്‍ തൃണമൂലില്‍ അതൃപ്തിയുണ്ട്. മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം രജീബ് ബാനര്‍ജി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കുനാല്‍ ഗോഘുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.