Top

പീഡന പരാതിയില്‍ യുവതിക്ക് ഭീഷണി; ബാബര്‍ അസമിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് കോടതി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ പൊലീസിനോട് വിശദീകരണം തേടി കോടതി.

5 Dec 2020 7:57 AM GMT

പീഡന പരാതിയില്‍ യുവതിക്ക് ഭീഷണി; ബാബര്‍ അസമിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് കോടതി
X

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ പൊലീസിനോട് വിശദീകരണം തേടി കോടതി. താരത്തിനെതിരെ കേസെടുക്കാത്തതും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതും എന്തു കൊണ്ടെന്നും കോടതി ചോദിച്ചു. കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാനിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് നുവാന്‍ മുഹമ്മദ് നയീമിനെ പരാതിയുമായി യുവതി സമീപിച്ചത്. പരാതി പിന്‍വലിക്കുന്നതിനായി യുവതിയെ ഭീഷണിപ്പെടുത്തിയ താരത്തിനേയും കുടുംബത്തേയും കോടതി താക്കീതും ചെയ്തു.

ബാബര്‍ ക്രിക്കറ്റര്‍ ആകാന്‍ തീരുമാനിച്ചതിന് മുന്‍പ് തന്നെ താനുമായി അടുപ്പത്തിലായിരുന്നു എന്നും 2010ല്‍ വിവാഹ വാഗ്ദാനം നല്‍കിയതായും യുവതിയുടെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ വിവാഹം കഴിക്കാതെ തന്നെ കഴിഞ്ഞ പത്ത് വര്‍ഷമായി താരം പീഡിപ്പിക്കുകയാണ് ചെയ്തത്. വിവാഹം കഴിക്കാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയാണ് ഉണ്ടായതെന്നും പരാതിക്കാരി വെളിപ്പെടുത്തി. എന്നാല്‍ ഇതുവരെ ബാബര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാസീറാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ബാബര്‍ പിന്തിരിപ്പിക്കുകയായിരുന്നു. അന്ന് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ പ്രശസ്തനായതോടെ ബാബര്‍ വീണ്ടും വാക്കുമാറ്റി. പൊലീസിനെ സമീപിച്ചെങ്കിലും അവര്‍ കേസെടുക്കാന്‍ പോലും തയ്യാറായില്ല എന്നും പരാതിയില്‍ പറയുന്നു.

Next Story

Popular Stories