സംസ്ഥാനത്തിന് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 600; കൊവിഷീല്‍ഡ് വാക്‌സിന് വില നിശ്ചയിച്ച് സെറം
കൊവിഡ്-19 വാക്‌സിന് വില പ്രഖ്യാപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഒരു ഡോസ് കൊവിഷീല്‍ഡ് വാക്‌സിന് സംസ്ഥാന സര്‍ക്കാര്‍ 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയും നല്‍കണം. ജനിതക മാറ്റം വന്ന വൈറസുകളെ പ്രതിരോധിക്കാന്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി. 18 വയസിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി പുതിയ വാക്‌സിനേഷന്‍ നിര്‍ദേശം വന്നതിന് പിന്നാലെയാണ് തീരുമാനം. അതേസമയം കേന്ദ്രത്തിന് കൊവീഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസിന് 150 രൂപക്ക് ലഭിക്കുന്നത് തുടരും. ഒരു ഷോട്ടിന് 750 മുതല്‍ 1,500 രൂപ വരെ […]

കൊവിഡ്-19 വാക്‌സിന് വില പ്രഖ്യാപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഒരു ഡോസ് കൊവിഷീല്‍ഡ് വാക്‌സിന് സംസ്ഥാന സര്‍ക്കാര്‍ 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയും നല്‍കണം. ജനിതക മാറ്റം വന്ന വൈറസുകളെ പ്രതിരോധിക്കാന്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി. 18 വയസിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി പുതിയ വാക്‌സിനേഷന്‍ നിര്‍ദേശം വന്നതിന് പിന്നാലെയാണ് തീരുമാനം.
അതേസമയം കേന്ദ്രത്തിന് കൊവീഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസിന് 150 രൂപക്ക് ലഭിക്കുന്നത് തുടരും. ഒരു ഷോട്ടിന് 750 മുതല്‍ 1,500 രൂപ വരെ വിലവരുന്ന വിദേശ വാക്‌സിനുകളെ അപേക്ഷിച്ച്
കൊവീഷീല്‍ഡ് വാക്സിനുകളുടെ ചെലവ് താങ്ങാന്‍ കഴിയുന്നതാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയ പ്രകാരം 50 ശതമാനം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രത്തിനും ബാക്കി വരുന്നത് സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും വിതരണം ചെയ്യും. 18 വയസിന് മുകളിലുള്ളവര്‍ക്കും സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കുമ്പോള്‍ 1.2 മില്യണ്‍ ഡോസ് വാക്‌സിന്‍ അധികം വേണം. ഇതിനകം പല സംസ്ഥാനങ്ങളിലും കൊവിഡ്-19 വാക്‌സിന്‍ ക്ഷാമത്തിലാണ്.
മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികള്‍ വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്സിന്‍ വാങ്ങി കുത്തിവയ്ക്കുമ്പോള്‍ നിരക്ക് കുത്തനെ ഉയര്‍ന്നേക്കും.
അതിനിടെ കടുത്ത കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി അയച്ചതായി റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ രേഖകളില്‍ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ഉള്ളത്. ഏപ്രില്‍ 2020നും ജനുവരി 2021നുമിടയില്‍ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ രാജ്യം വിദേശത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.
- TAGS:
- Covid-19
- Covishield