Top

മൂക്കിലൂടെ നല്‍കാവുന്ന കൊവിഡ് വാക്‌സിന്‍; പരീക്ഷണത്തിന് തയ്യാറെടുത്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും

മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിന്‍റെ പരീക്ഷണം വരുന്ന മാസങ്ങളിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ.

19 Oct 2020 4:52 AM GMT

മൂക്കിലൂടെ നല്‍കാവുന്ന കൊവിഡ്  വാക്‌സിന്‍; പരീക്ഷണത്തിന് തയ്യാറെടുത്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും
X

മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിന്‍റെ പരീക്ഷണം വരുന്ന മാസങ്ങളിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും സംയുക്തമായാണ് ഇത്തരമൊരു നീക്കത്തിന് മുന്നേറുന്നത്. റെഗുലേറ്ററി ബോർഡിന്‍റെ അനുമതിയോടെ മാത്രമേ ഇക്കാര്യത്തിൽ മുന്നോട്ടു പോകാനാവൂ എന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

നാൽപതിനായിരത്തോളം പേരെ വരെ പങ്കെടുപ്പിക്കേണ്ടി വരുന്നതാകും അവസാനഘട്ട പരീക്ഷണം. നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലിരിക്കുന്ന കൊവിഡ് വാക്‌സിനുകൾ ഒക്കെയും കുത്തിവെപ്പിലൂടെ നൽകുന്നവയാണ്, ലോകാരോഗ്യ സംഘടന അറിയിക്കുന്നു.

റഷ്യൻ വാക്സിന്‍റെ അന്തിമഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താൻ ഡോ. റെഡ്ഡീസ് ലബോറട്ടറിക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അനുമതി കൊടുത്തിരുന്നു. 75 ലക്ഷത്തിന് മേലെയാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ,579 കൊവിഡ് മരണങ്ങൾ റിപ്പോർട്ട്​ ചെയ്യപെടുകയും ഉണ്ടായി.

Next Story