റഷ്യയുടെ സ്പുട്‌നിക്ക് വാക്‌സിന്റെ തദ്ദേശീയ നിര്‍മ്മാണത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക്ക് 5 വാക്‌സിന്റെ തദ്ദേശീയ നിര്‍മാണത്തിനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതിനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി തേടി. പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ലാബും സ്പൂട്‌നിക്കിന്റെ നിര്‍മ്മാണത്തിനായി അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഹൈദരാബാദിലെ ഡോ. റെഡ്ഡിസ് ലബോറട്ടറിയാണ് ഇന്ത്യയില്‍ സ്പുട്‌നിക്കിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. റെഡ്ഡീസ് ലബോറട്ടറിക്ക് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ […]
3 Jun 2021 4:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക്ക് 5 വാക്‌സിന്റെ തദ്ദേശീയ നിര്‍മാണത്തിനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതിനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി തേടി. പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ലാബും സ്പൂട്‌നിക്കിന്റെ നിര്‍മ്മാണത്തിനായി അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഹൈദരാബാദിലെ ഡോ. റെഡ്ഡിസ് ലബോറട്ടറിയാണ് ഇന്ത്യയില്‍ സ്പുട്‌നിക്കിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. റെഡ്ഡീസ് ലബോറട്ടറിക്ക് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
ബുധനാഴ്ച്ചയാണ് സ്പുട്‌നിക്കിന്റെ തദ്ദേശീയ നിര്‍മ്മാണത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ സമീപിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ജൂണോടു കൂടി കോവിഷീല്‍ഡ് വാക്‌സിന്റെ 10 കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പുട്‌നിക്ക് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ അനുമതി തേടിയിരിക്കുന്നത്.
ALSO READ: ’40 ലക്ഷം കൂടി കൈമാറി’; സുരേന്ദ്രന്റെയും ജാനുവിന്റെയും വാദങ്ങള്‍ പൊളിച്ച് പുതിയ വെളിപ്പെടുത്തല്‍
റഷ്യയില്‍ നിന്നും നോരിട്ട് ഇറക്കുമതി ചെയ്തിരിക്കുന്ന സ്പുട്‌നിക് 5 വാക്‌സിന്‍ കൊവിഡിനെതിരെ 91.6 ശതമാനം ഫലപ്രാപ്ദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 66 രാജ്യങ്ങളിലാണ് നിലവില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നത്. 30 ലക്ഷം ഡോസ് സ്പുട്‌നിക്ക് വാക്‌സിനാണ് ഹൈദരാബാദില്‍ എത്തിയിട്ടുള്ളത്.
ALSO READ: ആരോഗ്യമന്ത്രി അവതരിപ്പിച്ച ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് മാത്യൂ കുഴൽനാടൻ