പച്ചക്കറി വില്‍പ്പനയുമായി ബാലിക വധു സംവിധായകന്‍: ‘ഏത്‌ തൊഴില്‍ ചെയ്യാനും മടിയില്ലെന്ന് റാം’

കളേഴ്‌സ് ചാനലിലെ ജനപ്രിയ സീരിയലായിരുന്ന ‘ബാലിക വധു’ ഡയറക്ടര്‍ ഉത്തര്‍പ്രദേശിലെ അസംഗര്‍ഹില്‍ പച്ചക്കറി വില്‍പ്പന നടത്തുന്നു.  കൊവിഡിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിലച്ചിരുന്ന സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടത് മൂലമാണ് സംവിധായകന്‍ റാം വൃക്ഷ ഗൗര്‍ പച്ചക്കറി വില്‍പ്പനയിലേക്ക് തിരിഞ്ഞത്.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകം തന്നെ സ്തംഭിച്ചിരുന്നു. ഒരുപാട് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ജോലി ചെയ്യാന്‍ കഴിയാതെയും പോയി. മിനി സ്‌ക്രീന്‍ രംഗത്തെയും ചലച്ചിത്ര മേഖലയെയും മൂന്ന് മാസക്കാലത്തോളം ഇത് നന്നായി ബാധിച്ചിരുന്നു.

ഞാന്‍ അസംഗര്‍ഹിലേക്ക് വന്നത് ഒരു സിനിമയുമായി ബന്ധപ്പെട്ടാണ്. ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഇവിടെയായിരുന്നു, തിരിച്ച് മുംബൈയിലേക്ക് പോവാന്‍ ഒരു വഴിയുമില്ലായിരുന്നു. ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്ന വര്‍ക്ക നിര്‍ത്തേണ്ടി വന്നു കൂടാതെ അടുത്ത ഒരു വര്‍ഷം എങ്കിലും വേണ്ടി വരും ഇനി വര്‍ക്ക് തുടങ്ങാന്‍ എന്നും പ്രൊഡ്യൂസര്‍ പറഞ്ഞു. അങ്ങനെ ഞാന്‍ എന്റെ അച്ഛന്റെ തൊഴില്‍ ഏറ്റെടുത്ത് പച്ചക്കറി വില്‍ക്കാന്‍ തുടങ്ങി. ഈ തൊഴിലുമായി ഞാന്‍ പരിചിതനാണ്, ഇത് ചെയ്യുന്നതില്‍ മോശമായി ഒന്നും തോന്നുന്നില്ല-റാം പറഞ്ഞു.

Latest News