Top

അവഗണനയ്‌ക്കൊടുവില്‍ റൊമേറോ മാഞ്ചസ്റ്റര്‍ വിട്ടു; ഇനി എങ്ങോട്ടെന്ന് വ്യക്തമാക്കാതെ താരം

ഒരു വര്‍ഷത്തോളം നനീണ്ട അവഗണനയ്‌ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റീന്‍ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോ ടീം വീട്ടു. യുെൈണറ്റഡ് വിട്ട് എങ്ങേട്ടേക്കു ചേക്കേറുമെന്ന് താരം വ്യക്തമാക്കിയിട്ടില്ല. ഈ സീസണ്‍ അവസാനത്തോടെ കരാര്‍ അവസാനിച്ചതിനാല്‍ ഫ്രീ ഏജന്റായാണ് താരം യുണൈറ്റഡില്‍ നിന്നു പോകുന്നത്. ഈ സീസണ്‍ മുഴുവന്‍ റൊമേറോയെ കളത്തിലിറക്കാതെ ബെഞ്ചില്‍ ഇരുത്തി യുണൈറ്റഡ് അവഗണിക്കുകയായിരുന്നു. യുണൈറ്റഡിന് വലിയ സംഭാവനകള്‍ നല്‍കിയ താരത്തെ ഇങ്ങനെ അവഗണിച്ചത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. 2015 മുതല്‍ യുണൈറ്റഡിന്റെ താരമാണ് റൊമേറോ. […]

5 Jun 2021 3:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവഗണനയ്‌ക്കൊടുവില്‍ റൊമേറോ മാഞ്ചസ്റ്റര്‍ വിട്ടു; ഇനി എങ്ങോട്ടെന്ന് വ്യക്തമാക്കാതെ താരം
X

ഒരു വര്‍ഷത്തോളം നനീണ്ട അവഗണനയ്‌ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റീന്‍ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോ ടീം വീട്ടു. യുെൈണറ്റഡ് വിട്ട് എങ്ങേട്ടേക്കു ചേക്കേറുമെന്ന് താരം വ്യക്തമാക്കിയിട്ടില്ല.

ഈ സീസണ്‍ അവസാനത്തോടെ കരാര്‍ അവസാനിച്ചതിനാല്‍ ഫ്രീ ഏജന്റായാണ് താരം യുണൈറ്റഡില്‍ നിന്നു പോകുന്നത്. ഈ സീസണ്‍ മുഴുവന്‍ റൊമേറോയെ കളത്തിലിറക്കാതെ ബെഞ്ചില്‍ ഇരുത്തി യുണൈറ്റഡ് അവഗണിക്കുകയായിരുന്നു.

യുണൈറ്റഡിന് വലിയ സംഭാവനകള്‍ നല്‍കിയ താരത്തെ ഇങ്ങനെ അവഗണിച്ചത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. 2015 മുതല്‍ യുണൈറ്റഡിന്റെ താരമാണ് റൊമേറോ. 2016-17 സീസണില്‍ യൂറോപ്പാ കിരീടം നേടുന്നതില്‍ യുണൈറ്റഡിന് റൊമേറോയുടെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. ആ സീസണില്‍ മുഴുവന്‍ മത്സരങ്ങളിലും യുണൈറ്റഡിന്റെ ഗോള്‍ വല കാത്തത് റൊമേറോയാണ്.

തുടര്‍ന്ന് തന്നെ പകരക്കാരനാക്കിയതോടെ കഴിഞ്ഞ സീസണില്‍ ക്ലബ് വിടാന്‍ താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ താരത്തെ റിലീസ് ചെയ്യുകയോ, താരത്തിനായി വന്ന ഓഫറുകള്‍ സ്വീകരിക്കുകയോ ചെയ്യാതെ റൊമേറോയെ ഇക്കഴിഞ്ഞ സീസണ്‍ മുഴുവന്‍ മാച്ച് സ്‌ക്വാഡില്‍ നിന്നു തന്നെ ഒഴിവാക്കുകയായിരുന്നു.

ഇപ്പോള്‍ കരാര്‍ അവസാനിച്ചതോടെയാണ് റൊമേറോയുടെട പടിയിറക്കം. രാജ്യാന്തര ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്കായി 96 മത്സരങ്ങള്‍ കളിച്ച താരമാണ് റൊമേറോ. 2014 ബ്രസീല്‍ ലോകകപ്പിന്റെ സെമിയില്‍ ഹോളണ്ടിനെതിരായ ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ രക്ഷകന്‍ റൊമേറോയായിരുന്നു.

Next Story

Popular Stories