Top

റാമോസ് ഒടുവില്‍ കൂടണഞ്ഞു; ഇനി ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍

റയല്‍ മാഡ്രിഡ് ഇതിഹാസവും സ്പാനിഷ് സൂപ്പര്‍ താരവും മുന്‍ നായകനുമായ സെര്‍ജിയോ റാമോസിന് ഒടുവില്‍ ചേക്കേറാന്‍ ഇടമായി. കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുന്ന സൂപ്പര്‍ താരത്തെ റയല്‍ കൈയൊഴിഞ്ഞപ്പോള്‍ പൊന്നും വിലയ്ക്ക് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ സ്വന്തമാക്കി. പി.എസ്.ജിയുമായി താരം കരാര്‍ ധാരണയിലെത്തിയെന്നും ഉടന്‍ തന്നെ ഔദ്യോഗികമായി കരാര്‍ ഒപ്പുവയ്ക്കുമെന്നും താരത്തിന്റെ ഏജന്റ് വ്യക്തമാക്കി. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാനും മെഡിക്കല്‍ പരിശോധനാ നടപടികള്‍ക്കുമായി റാമോസ് നാളെ പാരീസില്‍ എത്തും. കഴിഞ്ഞ മാസം പകുതിയോടെയാണ് […]

1 July 2021 9:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റാമോസ് ഒടുവില്‍ കൂടണഞ്ഞു; ഇനി ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍
X

റയല്‍ മാഡ്രിഡ് ഇതിഹാസവും സ്പാനിഷ് സൂപ്പര്‍ താരവും മുന്‍ നായകനുമായ സെര്‍ജിയോ റാമോസിന് ഒടുവില്‍ ചേക്കേറാന്‍ ഇടമായി. കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുന്ന സൂപ്പര്‍ താരത്തെ റയല്‍ കൈയൊഴിഞ്ഞപ്പോള്‍ പൊന്നും വിലയ്ക്ക് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ സ്വന്തമാക്കി.

പി.എസ്.ജിയുമായി താരം കരാര്‍ ധാരണയിലെത്തിയെന്നും ഉടന്‍ തന്നെ ഔദ്യോഗികമായി കരാര്‍ ഒപ്പുവയ്ക്കുമെന്നും താരത്തിന്റെ ഏജന്റ് വ്യക്തമാക്കി. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാനും മെഡിക്കല്‍ പരിശോധനാ നടപടികള്‍ക്കുമായി റാമോസ് നാളെ പാരീസില്‍ എത്തും.

കഴിഞ്ഞ മാസം പകുതിയോടെയാണ് നീണ്ട 16 വര്‍ഷത്തെ കരിയറിനൊടുവില്‍ റയല്‍ മാഡ്രിഡുമായി റാമോസ് ബന്ധം പിരിഞ്ഞത്്. കഴിഞ്ഞ സീസണിലെ മോശം ഫോമും തുടര്‍ച്ചയായ പരുക്കുകളും റാമോസിനെ വല്ലാതെ അലട്ടിയിരുന്നു.

ഇതോടെ റയലിന്റെ ആദ്യ ഇലവനില്‍ നിന്നു പുറത്തായ റാമോസിനെ നിലനിര്‍ത്തുന്നതില്‍ ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് കാണിച്ച വിമുഖത ആരാധകര്‍ക്കിടയിലും വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു.

റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ മുഖ്യമയാ സ്ഥാനമുള്ള റാമോസിന് അര്‍ഹിച്ച യാത്രതയയ്പ്പു പോലും റയല്‍ നല്‍കിയില്ലെന്നുള്ള പരാതി ആരാധകര്‍ക്കിടയില്‍ ഉണ്ട്. ഇപ്പോള്‍ റയല്‍ നല്‍കിയതിലും കൂടുതല്‍ വേതനവും ആനുകൂല്യവും വാഗ്ദാനം ചെയ്തു രണ്ടു വര്‍ഷത്തെ കരാറില്‍ റാമോസിനെ പി.എസ്.ജി. സ്വന്തമാക്കുമ്പോള്‍ ആരാധകരുടെ രോഷം വീണ്ടും ഇരട്ടിക്കുകയായിരുന്നു.

റയലില്‍ സ്ഥാനം നഷ്ടമായതിനു പിന്നാലെ സ്പാനിഷ് ദേശീയ ടീമില്‍ നിന്നും റാമോസ് പുറത്തായിരുന്നു. തന്നെ അവഗണിച്ചവര്‍ക്കു മുന്നില്‍ പക്ഷേ റാമോാസ് ഇപ്പോള്‍ ഹീറോ പരിവേഷത്തിലാണ്.

റയല്‍ വിട്ടപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നടക്കം ഒട്ടനവധി മുന്‍നിര ടീമുകളാണ് റാമോസിനായി രംഗത്തുണ്ടായിരുന്നത്. എന്നാല്‍ റയല്‍ ഒഴികെ സ്‌പെയിനിലെ മറ്റൊരു ടീമിനുമായി കളിക്കില്ലെന്ന റാമോസിന്റെ പിടിവാശിയും ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്‌നം എന്തു വിലകൊടുത്തും സ്വന്തമാക്കുമെന്ന പി.എസ്.ജിയുടെ പിടിവാശിയും ചേര്‍ന്നതോടെ മറ്റുള്ളവര്‍ക്കു റോള്‍ നഷ്ടപ്പെടുകയായിരുന്നു.

Next Story

Popular Stories