Top

വിംബിള്‍ഡണില്‍ സെറീനയുടെ കണ്ണീര്‍; ആദ്യ റൗണ്ടില്‍ പരുക്കേറ്റ് പുറത്ത്

ഗ്രാന്‍ഡ്സ്ലാം ചരിത്രത്തിലെ അപൂര്‍വ റെക്കോഡ് ലക്ഷ്യമിട്ട് വിംബിള്‍ഡണി പച്ചപ്പുല്‍ മൈതാനത്തിറങ്ങിയ അമേരിക്കന്‍ സൂപ്പര്‍ താരം സെറീനാ വില്യംസിന് കണ്ണീരോടെ മടക്കം. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ(24) റെക്കോഡും എട്ടാം വിംബിള്‍ഡണ്‍ കിരീടവും ലക്ഷ്യം വച്ച് ഇറങ്ങിയ സെറീന ആദ്യ റൗണ്ടില്‍ പരുക്കേറ്റു പിന്മാറി. ആദ്യ റൗണ്ട് മത്സരത്തിനു ഇറങ്ങിയ അവര്‍ ബെലാറസ് താരം അലക്‌സാന്‍ഡ്രിയ സാസ്നോവിച്ചിനെതിരേ കളിക്കുന്നതിനിടെ കോര്‍ട്ടില്‍ തെന്നി വീണു പരുക്കേല്‍ക്കുകയായിരുന്നു. മഴയെത്തുടര്‍ന്ന് റൂഫിന് കീഴിലായിരുന്നു മത്സരങ്ങള്‍ നടത്തിയതെങ്കിലും താരങ്ങള്‍ക്ക് […]

30 Jun 2021 12:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിംബിള്‍ഡണില്‍ സെറീനയുടെ കണ്ണീര്‍; ആദ്യ റൗണ്ടില്‍ പരുക്കേറ്റ് പുറത്ത്
X

ഗ്രാന്‍ഡ്സ്ലാം ചരിത്രത്തിലെ അപൂര്‍വ റെക്കോഡ് ലക്ഷ്യമിട്ട് വിംബിള്‍ഡണി പച്ചപ്പുല്‍ മൈതാനത്തിറങ്ങിയ അമേരിക്കന്‍ സൂപ്പര്‍ താരം സെറീനാ വില്യംസിന് കണ്ണീരോടെ മടക്കം. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ(24) റെക്കോഡും എട്ടാം വിംബിള്‍ഡണ്‍ കിരീടവും ലക്ഷ്യം വച്ച് ഇറങ്ങിയ സെറീന ആദ്യ റൗണ്ടില്‍ പരുക്കേറ്റു പിന്മാറി.

ആദ്യ റൗണ്ട് മത്സരത്തിനു ഇറങ്ങിയ അവര്‍ ബെലാറസ് താരം അലക്‌സാന്‍ഡ്രിയ സാസ്നോവിച്ചിനെതിരേ കളിക്കുന്നതിനിടെ കോര്‍ട്ടില്‍ തെന്നി വീണു പരുക്കേല്‍ക്കുകയായിരുന്നു. മഴയെത്തുടര്‍ന്ന് റൂഫിന് കീഴിലായിരുന്നു മത്സരങ്ങള്‍ നടത്തിയതെങ്കിലും താരങ്ങള്‍ക്ക് ഈ വിംബിള്‍ഡണ്‍ വേദനാജനകമാകുകയാണ്. തൊട്ടു മുമ്പ് നടന്ന മഭത്സരത്തില്‍ ഫ്രാന്‍സ് താരം അഡ്രിയാന്‍ മന്നറിനോയും സമാനമായി മത്സരത്തില്‍ നിന്നു പിന്മാറിയിരുന്നു.

വീണ ശേഷവും കളി തുടരാന്‍ സെറീന ശ്രമിച്ചെങ്കിലും കടുത്ത വേദനയെത്തുടര്‍ന്ന് ഒടുവില്‍ പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു. 39-കാരിയായ അവരുടെ അവസാന വിംബിള്‍ഡണ്‍ ആവുമോ ഇതെന്ന ആശങ്കയിലാണ് ആരാധകര്‍. സെറീന പിന്മാറിയതോടെ സാസ്നോവിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

24-ാം ഗ്രാന്‍ഡ്സ്ലാം എന്ന റെക്കോഡ് നേട്ടം ഇതോടെ സെറീനയില്‍ നിന്ന് വീണ്ടും അകലുകയാണ്. രണ്ടു വര്‍ഷമായി അവര്‍ ഇതു പിന്തുടരാന്‍ തുടങ്ങിയിട്ട്. സെറിനയുടെ പരുക്കില്‍ മറ്റു താരങ്ങളും ദുഃഖം രേഖപ്പെടുത്തുകയും ടൂര്‍ണമെന്റ് സംഘാടകരെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് താരം ആന്റി മറെ അടക്കമുള്ള ടെന്നീസ് താരങ്ങളും സംഘാടകര്‍ക്കെതിരേ വിമര്‍ശനവുമായി രംഗത്തു വന്നു.

Next Story

Popular Stories