Top

ബജറ്റ് അവതരണത്തിന് തൊട്ടുമുന്‍പ് സെന്‍സെക്‌സ് കുതിച്ചുയര്‍ന്നു; വിപണിയില്‍ കുതിപ്പ്

സെന്‍സെക്‌സ് കുതിച്ചുയര്‍ന്ന് 46,740നേട്ടത്തിലും നിഫ്റ്റി 13,700 നേട്ടത്തിലും തൊട്ടുനില്‍ക്കുന്നതായാണ് ഇപ്പോഴത്തെ നില.

31 Jan 2021 11:44 PM GMT

ബജറ്റ് അവതരണത്തിന് തൊട്ടുമുന്‍പ് സെന്‍സെക്‌സ് കുതിച്ചുയര്‍ന്നു; വിപണിയില്‍ കുതിപ്പ്
X

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മുരടിപ്പിനിടയില്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്രബജറ്റ് അവതരണത്തിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ വിപണിയില്‍ വന്‍ കുതിപ്പ്. ഓഹരിവിപണിയില്‍ 450 പോയിന്റിന്റെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി ആറുദിവസം താഴ്ന്നുനിന്ന ശേഷമാണ് ഈ ദിനത്തിലെ വന്‍ കുതിപ്പ്.

സെന്‍സെക്‌സ് കുതിച്ചുയര്‍ന്ന് 46,740നേട്ടത്തിലും നിഫ്റ്റി 13,700 നേട്ടത്തിലും തൊട്ടുനില്‍ക്കുന്നതായാണ് ഇപ്പോഴത്തെ നില. കൊവിഡ് മൂലമുണ്ടായ ബിസിനസ് പ്രതിസന്ധി കണക്കിലെടുത്ത് ചെറുകിട വ്യവസായങ്ങള്‍ക്കും, ടൂറിസം മേഖലയ്ക്കും, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ഓട്ടോമൊബൈല്‍ മേഖലയ്ക്കും നികുതിയിളവുനല്‍കിയേക്കുമെന്നും സൂചനയുണ്ടായിരുന്നു. അതിനാല്‍ ബിസിനസ് രംഗം വലിയ പ്രതീക്ഷയാണ് കേന്ദ്രബജറ്റില്‍ വെച്ചുപുലര്‍ത്തുന്നത്.

ഊര്‍ജം, ഖനനം, ബാങ്കിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കാനും നീക്കങ്ങള്‍ നടക്കുന്നതായാണ് വിവരം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരി വില്‍ക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പില്ലാതിരുന്ന തരത്തില്‍ സവിശേഷമാകുമെന്ന് ധനമന്ത്രി വിശേഷിപ്പിച്ച ഈ ബജറ്റ് അവതരണം പേപ്പര്‍ രഹിതമാണെന്ന പ്രത്യേകത കൂടിയുണ്ട്. ബജറ്റവതരണത്തിനായി നിര്‍മ്മലാസീതാരാമന്‍ കേന്ദ്രധനകാര്യമന്ത്രാലയത്തില്‍ എത്തിച്ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിയന്‍ ക്യാബിനറ്റ് യോഗത്തിനുശേഷം 11 മണിയ്ക്ക് തന്നെ ബജറ്റവതരണം ആരംഭിക്കും.

Next Story