അംബികാ ചൗധരി ബിഎസ്പി വിട്ടു; യുപിയില്‍ യാദവ ധ്രുവീകരണ നീക്കവുമായി സമാജ് വാദി പാര്‍ട്ടി
ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തി മുതിര്‍ന്ന നേതാവ് അംബിക ചൗധരി സമാജ്‌വാദി പാര്‍ട്ടിയിലേക്ക്. ശനിയാഴ്ച്ചയാണ് ഉത്തര്‍പ്രദേശിലെ ശക്തനായ ഒബിസി നേതാവുകൂടിയായ അംബികാ ചൗധരി ബിഎസ്പിയില്‍ നിന്ന് രാജിവെച്ചത്. എന്നാല്‍ ഭാവി തീരുമാനങ്ങളെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും മകന്‍ ആനന്ദ് ചൗധരിക്ക് പിന്നാലെ അംഭികാ ചൗധരിയും സമാജ് വാദി പാര്‍ട്ടിയുടെ ഭാഗമാവുമെന്നാണ് പുറത്ത് വരുന്ന വിവരം. അംബികാ ചൗധരിയുമായി അടുത്ത കേന്ദ്രങ്ങളും എസ്പിയിലേക്കുള്ള അംബിക ചൗധരി മടക്കം സംബന്ധിച്ച സൂചനകള്‍ നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബിഎസ്പിയില്‍ നിന്ന് […]
20 Jun 2021 1:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തി മുതിര്‍ന്ന നേതാവ് അംബിക ചൗധരി സമാജ്‌വാദി പാര്‍ട്ടിയിലേക്ക്. ശനിയാഴ്ച്ചയാണ് ഉത്തര്‍പ്രദേശിലെ ശക്തനായ ഒബിസി നേതാവുകൂടിയായ അംബികാ ചൗധരി ബിഎസ്പിയില്‍ നിന്ന് രാജിവെച്ചത്. എന്നാല്‍ ഭാവി തീരുമാനങ്ങളെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും മകന്‍ ആനന്ദ് ചൗധരിക്ക് പിന്നാലെ അംഭികാ ചൗധരിയും സമാജ് വാദി പാര്‍ട്ടിയുടെ ഭാഗമാവുമെന്നാണ് പുറത്ത് വരുന്ന വിവരം.
അംബികാ ചൗധരിയുമായി അടുത്ത കേന്ദ്രങ്ങളും എസ്പിയിലേക്കുള്ള അംബിക ചൗധരി മടക്കം സംബന്ധിച്ച സൂചനകള്‍ നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബിഎസ്പിയില്‍ നിന്ന് എംഎല്‍ എമാരടക്കമുള്ളവര്‍ എസ് പിയിലേക്ക് ചേക്കേറിയിരുന്നു. ചൗധരിയുടെ എസ്പിയിലേക്കുള്ള കടന്നുവരവ് യുപി തെരഞ്ഞെടുപ്പില്‍ യാദവവിഭാഗം എസ്പിയിലേക്ക് കേന്ദ്രീകരിക്കുന്നുന്നതിന്റെ സൂചനയായി രേഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.
2019 മുതല്‍ പാര്‍ട്ടിയില്‍ താന്‍ അവഗണിക്കപ്പെടുകയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ചൗധരി പാര്‍ട്ടി വിട്ടത്. കൂടാതെ, ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ വോട്ടെടുപ്പില്‍ തന്റെ മകനെ എസ്പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തതിനാല്‍, ബിഎസ്പിയോടുള്ള എന്റെ വിശ്വസ്തത സംശയിക്കപ്പെട്ടേക്കാമെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ചൗധരി വിശദീകരിച്ചു.
സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളും മുലായം സിംഗിന്റെ വിശ്വസ്തനുമായി അറിയപ്പെട്ടിരുന്ന അംബികാ ചൗധരി സംസ്ഥാനത്തെ യാദവ വിഭാഗത്തില്‍ നിന്നുള്ള ശക്തനായ നേതാവാണ്. മുലായം മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ ചൗധരി കൈകാര്യം ചെയ്തിട്ടുണ്ട്. 2017ല്‍ ബി എസ് പി നേതാവ് ശിവപാല്‍ സിംഗുമായുള്ള ബന്ധത്തെ മുന്‍നിര്‍ത്തി എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചൗധരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകായിരുന്നു. തുടര്‍ന്നാണ് ചൗധരി ബിഎസ്പിയില്‍ എത്തിച്ചേരുന്നത്.