Top

‘യുഡിഎഫിനെ തകര്‍ക്കുന്നത് ഗ്രൂപ്പിസം’; സ്ഥാനാര്‍ത്ഥികള്‍ക്ക് പോസ്റ്ററടിക്കാന്‍ പോലും കാശുണ്ടായിരുന്നില്ലെന്ന് പിജെ കുര്യന്‍

പത്തനംതിട്ട: കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് പാര്‍ട്ടിയിലെ ഗ്രൂപ്പിസമെന്ന് തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍. താഴെത്തട്ടില്‍ കമ്മറ്റികളില്‍ ഇല്ല. അതിന് കാരണം ബ്ലോക്ക് തലത്തിലടക്കമുള്ള ഗ്രൂപ്പ് വഴിയുള്ള നിയമനമാണ്. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫില്‍നിന്നും അകന്നുപോയി. സ്ഥാനാര്‍ത്ഥികള്‍ അതി ദാരിദ്രത്തിലായിരുന്നിട്ടും നേതൃത്വം സാമ്പത്തിക സഹായം നല്‍കിയില്ലെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി. ‘യുഡിഎഫില്‍നിന്നും ന്യൂനപക്ഷ വോട്ടുകള്‍ പല കാരണങ്ങളാല്‍ അകന്നുപോയി. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന്റെ ശക്തിയായിരുന്നു. അത് കൂടുതല്‍ നേടാന്‍ ഇപ്പോള്‍ എല്‍ഡിഎഫിന് കഴിയും. അത് എന്താണെന്ന് കണ്ടുപിടിക്കേണ്ടത് യുഡിഎഫ്, കോണ്‍ഗ്രസ് […]

17 Dec 2020 12:12 AM GMT

‘യുഡിഎഫിനെ തകര്‍ക്കുന്നത് ഗ്രൂപ്പിസം’; സ്ഥാനാര്‍ത്ഥികള്‍ക്ക് പോസ്റ്ററടിക്കാന്‍ പോലും കാശുണ്ടായിരുന്നില്ലെന്ന് പിജെ കുര്യന്‍
X

പത്തനംതിട്ട: കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് പാര്‍ട്ടിയിലെ ഗ്രൂപ്പിസമെന്ന് തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍. താഴെത്തട്ടില്‍ കമ്മറ്റികളില്‍ ഇല്ല. അതിന് കാരണം ബ്ലോക്ക് തലത്തിലടക്കമുള്ള ഗ്രൂപ്പ് വഴിയുള്ള നിയമനമാണ്. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫില്‍നിന്നും അകന്നുപോയി. സ്ഥാനാര്‍ത്ഥികള്‍ അതി ദാരിദ്രത്തിലായിരുന്നിട്ടും നേതൃത്വം സാമ്പത്തിക സഹായം നല്‍കിയില്ലെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി.

‘യുഡിഎഫില്‍നിന്നും ന്യൂനപക്ഷ വോട്ടുകള്‍ പല കാരണങ്ങളാല്‍ അകന്നുപോയി. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന്റെ ശക്തിയായിരുന്നു. അത് കൂടുതല്‍ നേടാന്‍ ഇപ്പോള്‍ എല്‍ഡിഎഫിന് കഴിയും. അത് എന്താണെന്ന് കണ്ടുപിടിക്കേണ്ടത് യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ കടമയാണ്. കോണ്‍ഗ്രസ് ഒരു കേഡര്‍ പാര്‍ട്ടിയല്ലെങ്കിലും താഴെത്തട്ടില്‍ ശക്തമായ കമ്മറ്റികള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ താഴെത്തട്ടില്‍ ശരിയായ കമ്മറ്റികള്‍ ഇല്ല. ഇല്ലാത്തതിന്റെ കാരണം ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നാമനിര്‍ദ്ദേശങ്ങളാണ്. ബ്ലോക്ക് പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമാണ് വാര്‍ഡ് കമ്മറ്റികളുണ്ടാക്കാന്‍ നേതൃത്വം നല്‍കേണ്ടത്. അവരെല്ലാം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വന്നവരാണ്. അതുകൊണ്ട് അവര്‍ക്ക് പ്രവര്‍ത്തിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന തോന്നലുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നോമിനേഷന്‍ സംഘടനയെ ബാധിച്ചിട്ടുണ്ട്’, പിജെ കുര്യന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നും അദ്ദേഹം.

‘സ്ഥാനാര്‍ത്ഥിത്വത്തിന് പ്രവര്‍ത്തനത്തേക്കാള്‍ കൂടുതല്‍ ഗ്രൂപ്പ് പരിഗണനയാണ് നല്‍കുന്നത്. പത്തനംതിട്ട ജില്ലയിലുള്‍പ്പടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരുന്നെങ്കില്‍ ജില്ലാ പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും മെച്ചപ്പെട്ട സ്ഥിതി വരുമായിരുന്നു. സംഘടനയിലെ അമിതമായ ഗ്രൂപ്പിസം പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നില്ല. ദോഷമാണുണ്ടാക്കുന്നത്’ അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഭൂരിഭാഗത്തിനും അതിഭീകരമായ സാമ്പത്തിക ദാരിദ്ര്യമുണ്ട്. ഒരു സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടി സാമ്പത്തിക സഹായം നല്‍കിയതായി എന്റെ അറിവിലില്ല. അതേസമയം, സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഫീസായി പാര്‍ട്ടി പണം ഈടാക്കുകയും ചെയ്തു. നോട്ടീസടിക്കാനോ വീടുകളിവല്‍ കൊടുക്കേണ്ട അഭ്യര്‍ത്ഥനയടിക്കാനോ കാശില്ലാതെ ബുദ്ധിമുട്ടിയ സ്ഥാനാര്‍ത്ഥികളുണ്ട്. അത് പാര്‍ട്ടി നേതൃത്വത്തിന് പറ്റിയ വീഴ്ചയാണ്’, പിജെ കുര്യന്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഫലം വന്നതിന് പിന്നാലെ ടിഎന്‍ പ്രതാപന്‍ എംപിയും കെ മുരളീധരന്‍ എംപിയും കോണ്‍ഗ്രസിന് വലിയ ശസ്ത്രക്രിയ വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരുകളാണ് നേതാക്കളെല്ലാ്ം ചൂണ്ടിക്കാണിക്കുന്നത്.

Next Story