Top

അഹമ്മദ് പട്ടേലിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു; നിരീക്ഷണത്തില്‍

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ മെഡന്ത ആശുപത്രിയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ അഹമ്മദ് പട്ടേല്‍ ചികിത്സയില്‍ കഴിയുകയാണ്. കൂടുതല്‍ ചികിത്സക്കായാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ മകന്‍ ഫൈസലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ അഹമ്മദ് പട്ടേലിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഒക്ടോബര്‍ 1 നാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിക്കുന്നത്.

15 Nov 2020 5:20 AM GMT

അഹമ്മദ് പട്ടേലിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു; നിരീക്ഷണത്തില്‍
X

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ മെഡന്ത ആശുപത്രിയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ അഹമ്മദ് പട്ടേല്‍ ചികിത്സയില്‍ കഴിയുകയാണ്.

കൂടുതല്‍ ചികിത്സക്കായാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ മകന്‍ ഫൈസലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

നിലവില്‍ അഹമ്മദ് പട്ടേലിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഒക്ടോബര്‍ 1 നാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിക്കുന്നത്.

Next Story