ശിവസേനയുമായി അടുക്കുന്നുവെന്ന് സൂചന നല്കി ഫഡ്‌നവിസ്; ‘സേന ബി ജെ പിയുടെ ശത്രുവല്ല’
ശിവസേന ബി ജെ പിയുടെ ശത്രുവല്ലെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്. സേന ബി ജെ പി സഖ്യം പുനരാരംഭിക്കുമോയെന്ന ചോദ്യത്തിനാണ് ഫഡ്‌നവിസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫഡ്‌നവിസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുന്‍ സഖ്യകക്ഷിയായ ബി ജെ പിയുമായി സേന അടുക്കുന്നതായി അഭ്യൂഹം ഉയരുന്നതിനിടെയാണ് ഫഡ്‌നവിസ് സേനയ്‌ക്കെതിരെ നിലപാടുകള്‍ മയപ്പെടുത്തിയത്. ശിവസേനയും ബി ജെ പിയും ശത്രുക്കളല്ല. അവര്‍ ഞങ്ങളുടെ സുഹൃത്തുക്കളായിരുന്നു. ജനങ്ങള്‍ക്കു മുന്നില്‍ […]
5 July 2021 1:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശിവസേന ബി ജെ പിയുടെ ശത്രുവല്ലെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്. സേന ബി ജെ പി സഖ്യം പുനരാരംഭിക്കുമോയെന്ന ചോദ്യത്തിനാണ് ഫഡ്‌നവിസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫഡ്‌നവിസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുന്‍ സഖ്യകക്ഷിയായ ബി ജെ പിയുമായി സേന അടുക്കുന്നതായി അഭ്യൂഹം ഉയരുന്നതിനിടെയാണ് ഫഡ്‌നവിസ് സേനയ്‌ക്കെതിരെ നിലപാടുകള്‍ മയപ്പെടുത്തിയത്.
ശിവസേനയും ബി ജെ പിയും ശത്രുക്കളല്ല. അവര്‍ ഞങ്ങളുടെ സുഹൃത്തുക്കളായിരുന്നു. ജനങ്ങള്‍ക്കു മുന്നില്‍ പരസ്പ്പരം എതിരിട്ടവരോടൊന്നിച്ച്് സേന പിന്നീട് സര്‍ക്കാര്‍ രൂപീകരിച്ച് തങ്ങളില്‍ നിന്നും വിട്ടുപോയെന്നും ദേവേന്ദ്ര ഫഡ്‌നവിസ് ഇത് സംബന്ധിച്ച് വിവരിച്ചു. രാഷ്ട്രീയത്തില്‍ ന്യായീകരണങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും നിലവിലെ അവസ്ഥ അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയെന്നത് മാത്രമാണ് രാഷ്ട്രീയത്തില്‍ പ്രസക്തിയെന്നും ഫഡ്‌നവിസ് സൂചിപ്പിച്ചു.
എന്നാല്‍ അഭ്യൂഹങ്ങള്‍ കൂടുതല്‍ പ്രചരിക്കുമ്പോള്‍ മഹാവികാസ് അഘാഡി സഖ്യത്തിന്റെ കെട്ടുറപ്പും വര്‍ദ്ധിക്കുമെന്ന് ബി ജെ പി ബന്ധം സംബന്ധിച്ച വാര്‍ത്തകളെ നിരാകരിച്ചുകൊണ്ട് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്രയില്‍ കേന്ദ്ര ഏജന്‍സികള്‍ കടുത്ത നിലപാടിലേക്ക് കടക്കുന്നതിനിടെയാണ് ഫഡ്‌നവിസിന്റെ പുതിയ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
എന്‍ സി പി നേതാക്കള്‍ക്കെതിരെ ഇ ഡിയുടെ കുരുക്ക് മുറുകുന്നത് സഖ്യത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ശരത് പവാറും ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തി. മന്ത്രിമാരായ ദിലാപ് വെസ്ലെ പട്ടീല്‍, ആദിത്യ താക്കറെ, ജിതേന്ദ്ര അഹാദ് എന്നിവരും പവാറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം പ്രധാനമന്ത്രി മോദിയുമായി ഉദ്ദവ് താക്കറെ നടത്തിയ കൂടിക്കാഴ്ച്ചയാണ് സേന മുന്‍ സഖ്യകക്ഷിയായ ബി ജെ പിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്.