Top

മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരെന്നത് ബി ജെ പിയുടെ ദുസ്വപ്‌നം; വീഴ്ച്ച ചെണ്ടകൊട്ടി ആഘോഷിക്കാന്‍ കാത്തു നില്ക്കുകയാണ് ബി ജെ പിയെന്നും ശിവസേന

ഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ബി ജെ പിയുടെ ദു;സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ശിവസേന. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വീഴ്ച്ച ചെണ്ടകൊട്ടി ആഘോഷിക്കാന്‍ കാത്തു നില്ക്കുകയാണ് ബി ജെ പിയെന്നും ശിവസേന ആരോപിച്ചു. കഴിഞ്ഞമാസം നടന്ന മോദിഉദ്ധവ് കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് ബിജെപിയുമായി ശിവസേന അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് സേനയുടെ പ്രതികരണം. ശിവസേന മുഖപത്രമായ സാംന എഡിറ്റോറിയലിലാണ് സേന ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ കൊവിഡ് മഹാമാരിയുമായുള്ള ഏറ്റമുട്ടിലിലാണ്. എന്നാല്‍ അതിനിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റേയും സി ബി ഐയുടേയും […]

1 July 2021 7:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരെന്നത് ബി ജെ പിയുടെ ദുസ്വപ്‌നം; വീഴ്ച്ച ചെണ്ടകൊട്ടി ആഘോഷിക്കാന്‍ കാത്തു നില്ക്കുകയാണ് ബി ജെ പിയെന്നും ശിവസേന
X

ഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ബി ജെ പിയുടെ ദു;സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ശിവസേന. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വീഴ്ച്ച ചെണ്ടകൊട്ടി ആഘോഷിക്കാന്‍ കാത്തു നില്ക്കുകയാണ് ബി ജെ പിയെന്നും ശിവസേന ആരോപിച്ചു. കഴിഞ്ഞമാസം നടന്ന മോദിഉദ്ധവ് കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് ബിജെപിയുമായി ശിവസേന അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് സേനയുടെ പ്രതികരണം. ശിവസേന മുഖപത്രമായ സാംന എഡിറ്റോറിയലിലാണ് സേന ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ കൊവിഡ് മഹാമാരിയുമായുള്ള ഏറ്റമുട്ടിലിലാണ്. എന്നാല്‍ അതിനിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റേയും സി ബി ഐയുടേയും സ്വേച്ഛാധിപത്യപരമായ നടപടികളും നേരിടുന്നുണ്ട്. മമതാ ബാനര്‍ജി അത്തരം സ്വച്ഛ്വേധികാരികളെ എതിരിട്ട് വിജയം വരിച്ചു. മഹാരാഷ്ട്രയും മമതയുടെ പാത പിന്തുടരാനാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി ഇക്കാര്യങ്ങളെല്ലാം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസാരിച്ചതായി ശിവസേന പത്രം വ്യക്തമാക്കി. ഇതോടെ ഇത് സംബന്ധിച്ച് ഉയര്‍ന്ന എല്ലാ അഭ്യൂഹങ്ങള്‍ക്കും അടിവരയിടുകയാണ് സാംന എഡിറ്റോറിയല്‍.

മഹാഭാരതയുദ്ധത്തെ ഓര്‍മ്മിപ്പിച്ചാണ് സാംന എഡിറ്റോറിയല്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെ വിലയിരുത്തിയത്. മഹാവികാസ് അഘാഡി സര്‍ക്കാര്‍ മഹാഭാരതത്തില്‍ കൃഷ്ണനെപോലെയാണ് യുദ്ധത്തിലേര്‍പ്പെടുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന് തുരങ്കം വെക്കുന്ന ബി ജെ പിയ്ക്ക് പത്മവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യൂവിന്റെ സ്ഥിതി വരുമെന്നും ശിവസേന ഓര്‍മ്മിപ്പിച്ചു. തന്ത്രമറിയാതെ മരണം വരിച്ച അഭിമന്യൂവിനെപ്പോലെയാകും ബി ജെ പിയുടെ മഹാരാ,്ട്രയിലെ അവസ്ഥയെന്നാണ് ശിവസേന നല്കുന്ന സൂചന.

Next Story