Top

ശെല്‍വന്‍ ബിജെപിയില്‍ നിന്ന് മടങ്ങി; മടക്കം നാല് മാസത്തെ ബന്ധത്തിന് ശേഷം

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയില്‍ ചേര്‍ന്ന പാലക്കാട് ഡിസിസി മുന്‍ അംഗവും ഒറ്റപ്പാലം നഗരസഭാ മുന്‍ ഉപാദ്ധ്യക്ഷനുമായിരുന്ന എസ് ശെല്‍വന്‍ ബിജെപി ബന്ധം ഉപേക്ഷിച്ചു. നാല് മാസത്തെ ബിജെപി ബന്ധമാണ് ശെല്‍വന്‍ ഉപേക്ഷിക്കുന്നത്. ഇന്ധനവില വര്‍ധനയിലുള്‍പ്പെടെയുള്ള പാര്‍ട്ടി നിലപാടുകളില്‍ യോജിക്കാനാവില്ലെന്നാണ് ശെല്‍വന്റെ വിശദീകരണം. അതേ സമയം കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് ശെല്‍വന്‍ ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള കാരണം എന്നും വിവരമുണ്ട്. ഗോപിനാഥുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ശെല്‍വന്‍. കെ സുധാകരന്‍ എവി […]

8 March 2021 11:32 AM GMT

ശെല്‍വന്‍ ബിജെപിയില്‍ നിന്ന് മടങ്ങി; മടക്കം നാല് മാസത്തെ ബന്ധത്തിന് ശേഷം
X

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയില്‍ ചേര്‍ന്ന പാലക്കാട് ഡിസിസി മുന്‍ അംഗവും ഒറ്റപ്പാലം നഗരസഭാ മുന്‍ ഉപാദ്ധ്യക്ഷനുമായിരുന്ന എസ് ശെല്‍വന്‍ ബിജെപി ബന്ധം ഉപേക്ഷിച്ചു. നാല് മാസത്തെ ബിജെപി ബന്ധമാണ് ശെല്‍വന്‍ ഉപേക്ഷിക്കുന്നത്. ഇന്ധനവില വര്‍ധനയിലുള്‍പ്പെടെയുള്ള പാര്‍ട്ടി നിലപാടുകളില്‍ യോജിക്കാനാവില്ലെന്നാണ് ശെല്‍വന്റെ വിശദീകരണം.

അതേ സമയം കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് ശെല്‍വന്‍ ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള കാരണം എന്നും വിവരമുണ്ട്. ഗോപിനാഥുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ശെല്‍വന്‍. കെ സുധാകരന്‍ എവി ഗോപിനാഥിനെ കാണാന്‍ വസതിയിലെത്തിയപ്പോള്‍ ശെല്‍വനും അവിടെയുണ്ടായിരുന്നു. ഗോപിനാഥ് സ്വീകരിക്കുന്ന നിലപാടിനെ പിന്തുണക്കുമെന്ന് ശെല്‍വന്‍ പറഞ്ഞു.

2012ല്‍ ശെല്‍വനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒറ്റപ്പാലം നഗരസഭയില്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കെ സിപിഐഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ശെല്‍വന്‍ പിന്തുണച്ചതാണ് കാരണം. പിന്നീട് സിപിഐഎം പിന്തുണയോടെ നഗരസഭ ഉപാദ്ധ്യക്ഷനാവുകയും ചെയ്തിരുന്നു.

കഴിഞ്ഞ നവംബറിലാണ് ശെല്‍വന്‍ ബിജെപിയില്‍ ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കണ്ണിയംപുറം തെരുവ് വാര്‍ഡില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് ബിജെപിയില്‍ മറ്റ് ചുമതലകളൊന്നും വഹിച്ചിരുന്നില്ല,

Next Story