Top

‘രാജ്യദ്രോഹകുറ്റം ഈ നിലയില്‍ തുടരേണ്ടതുണ്ടോ?’, സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താന്‍ കൊണ്ടുവന്ന നിയമമാണ് :സുപ്രിംകോടതി

രാജ്യദ്രോഹനിയമത്തിന്റെ പ്രായോഗികതയെ ചോദ്യം ചെയ്ത് സുപ്രിംകോടതി. സ്വാതന്ത്ര സമരത്തെയും സമരപോരാളികളായ മഹാത്മാഗാന്ധി അടക്കമുള്ളവരെയും അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണ് ഇന്നും രാജ്യത്തെ പൗരന്മാര്‍ക്കുമേല്‍ ചുമത്തപ്പെടുന്നത്. എതിര്‍ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ 1870 കാലത്ത് കൊണ്ടുവന്ന ഈ കൊളോണിയല്‍ നിയമം75 വര്‍ഷത്തിനിപ്പുറവും നിലനില്‍ക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു ഒരു മരം മുറിക്കാന്‍ നിയോഗിക്കപ്പെട്ട മരംവെട്ടുകാരന്‍ ഒരു കാട് തന്നെ ഇല്ലാതാക്കുന്നതിന് തുല്യമായ ശേഷിയാണ് ഈ നിയമത്തിന്റേത്. ഒരു ഭരണകൂടത്തിനോ പ്രത്യേക പാര്‍ട്ടിക്കോ എതെങ്കിലും […]

15 July 2021 2:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രാജ്യദ്രോഹകുറ്റം ഈ നിലയില്‍ തുടരേണ്ടതുണ്ടോ?’, സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താന്‍ കൊണ്ടുവന്ന നിയമമാണ് :സുപ്രിംകോടതി
X

രാജ്യദ്രോഹനിയമത്തിന്റെ പ്രായോഗികതയെ ചോദ്യം ചെയ്ത് സുപ്രിംകോടതി. സ്വാതന്ത്ര സമരത്തെയും സമരപോരാളികളായ മഹാത്മാഗാന്ധി അടക്കമുള്ളവരെയും അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണ് ഇന്നും രാജ്യത്തെ പൗരന്മാര്‍ക്കുമേല്‍ ചുമത്തപ്പെടുന്നത്. എതിര്‍ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ 1870 കാലത്ത് കൊണ്ടുവന്ന ഈ കൊളോണിയല്‍ നിയമം
75 വര്‍ഷത്തിനിപ്പുറവും നിലനില്‍ക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു

ഒരു മരം മുറിക്കാന്‍ നിയോഗിക്കപ്പെട്ട മരംവെട്ടുകാരന്‍ ഒരു കാട് തന്നെ ഇല്ലാതാക്കുന്നതിന് തുല്യമായ ശേഷിയാണ് ഈ നിയമത്തിന്റേത്. ഒരു ഭരണകൂടത്തിനോ പ്രത്യേക പാര്‍ട്ടിക്കോ എതെങ്കിലും ഒരു വിഭാഗത്തിന്റെ ശബ്ദം അടിച്ചമര്‍ത്തണമെന്നുണ്ടെങ്കില് ഈ നിയമം പ്രയോഗിക്കാമെന്നതാണ് അവസ്ഥ. ഭരണകൂടത്തിന് ഇഷ്ടമല്ലാത്തത് പറഞ്ഞാല്‍ രാജ്യദ്രോഹകുറ്റം ചുമത്താം. ഇത് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഒരുപോലെ ഭീഷണിയാണ്. ഇത്തരമൊരു പ്രാകൃത നിയമം ഇനിയും തുടരേണ്ടതുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്ന് നിര്‍ദേശിച്ച കോടതി കാലഹരണപ്പെട്ട നിയമങ്ങള്‍ നിയമപുസ്തകങ്ങളില്‍ നിന്ന് നീക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, 124എ വകുപ്പിന്റെ പ്രയോഗത്തില്‍ കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലെയോ ഭരണകൂടങ്ങളെ കുറ്റപ്പെടുത്താനില്ലെന്നും എന്‍വി രമണ പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഒരു ചൂതാട്ടക്കാരന് മേല്‍പോലും രാജ്യദ്രോഹം ചുമത്താം. അത്രയ്ക്ക് വിപുലമായ അധികാരങ്ങളാണ് ഈ നിയമം നല്‍കുന്നത്. അതിനാല്‍ തന്നെ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയും അവര്‍ നിയമങ്ങളെ ദുരുപയോഗകരമായി കൈകാര്യം ചെയ്യുന്ന സാഹചര്യങ്ങളുമാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജ്യദ്രോഹകുറ്റത്തിന്റെ അവ്യക്തതയും അഭിപ്രായ സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റവും ചൂണ്ടിക്കാട്ടി മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ എസ് ജി വോംബാത്‌കെരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു പരാമര്‍ശങ്ങള്‍.

Also Read: സൂര്യന്‍ അസ്തമിക്കുമ്പോള്‍, ബംഗാളിലെ പുതിയ ഉദയം എന്ത്?; രാഷ്ട്രീയ ചര്‍ച്ചയായി ബിജെപി അധ്യക്ഷന്റെ ട്വീറ്റ്

Next Story