മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പൊലീസ്
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്. കഴിഞ്ഞ ദിവസം ഹാഥ്രസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. മതവിദ്വേഷം വളര്‍ത്തിയെന്ന് ആരോപിച്ചാണ് പോലീസ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സിദ്ദിഖിന്റെ മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഈ ഘട്ടത്തിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. സിദ്ദിഖ് കാപ്പനെ കൂടാതെ വേറെ മൂന്ന് പേര്‍ക്കെതിരെയും യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വന്നതിനു പിന്നാലെ, മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കുന്നതിനുവേണ്ടി കേരളം, യുപി, മുഖ്യമന്ത്രിമാരോടും ഡിജിപിമാരോടും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംഭവത്തെ അപലപിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യയും രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും യുപി പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചില സാഹചര്യത്തില്‍ മറ്റുള്ള ആളുകള്‍ക്കൊപ്പം യാത്ര ചെയ്യേണ്ടിവരും, അതു തൊഴില്‍പരമായ അവകാശമാണ്. എന്നാല്‍ അതിനെ ദേശദ്രോഹമെന്ന് മുദ്രകുത്തി മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കം ഒരു ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.