ഐഷക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കില്ല; ‘അന്വേഷണം പ്രാരംഭഘട്ടത്തില്‍’
ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പ്രാരംഭ ഘട്ടത്തില്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി അറിയിച്ചു. പ്രോസിക്യൂഷന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. ‘മനപ്പൂര്‍വ്വം മറച്ചു വെക്കേണ്ട ആവശ്യമില്ല’; കൊവിഡ് മരണ കണക്കുകള്‍ സുതാര്യമെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. […]
2 July 2021 1:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പ്രാരംഭ ഘട്ടത്തില്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി അറിയിച്ചു. പ്രോസിക്യൂഷന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.
ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്റീന്‍ നിയമ ലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.