
സൈനീകര്‍ക്ക് സ്വന്തവും സുരക്ഷിതവുമായ മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം. വീഡിയോ കോളിംഗ്, വോയ്‌സ് നോട്ട് തുടങ്ങിയ സേവനങ്ങള്‍ ഉറപ്പ് നല്‍കുന്ന ഉറപ്പ് നല്‍കുന്ന ആപ്പിന് സായ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സെക്യുര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് ഇതിന്റെ പൂര്‍ണ്ണരൂപം.
സംവാദ്, ടെലഗ്രാം എന്നീ മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് സമാനമായ ആപ്പാണ് സായ്. മേസേജുകഎള്‍ മൂന്നാമതൊരാള്‍ക്കാള്‍ക്ക് കാണാന്‍ സാധിക്കാത്ത രീതിയില്‍ എന്‍ഡ് ടു എന്‍ഡ് ട്രാന്‍ സ്‌ക്രിപ്ഷന്‍ സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. സൈനീകര്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഇത് ഏറെ പ്രയോജനപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ആപ്പിന്റെ സുരക്ഷ പരിശോധനയ്ക്കായി സിഇആര്‍ടി, ആര്‍മി സൈബര്‍ ഗൂപ്പ് എന്നിവയെ സജ്ജമാക്കിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രസ്ഥാവനയില്‍ പറയുന്നത്.
- TAGS:
- Indian army
- Messaging App
Next Story