Top

‘കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി ശക്തിപ്പെടുമെന്ന വാദം ജമാ അത്തെ ഇസ്ലാമിയുടേത്’; മതേതര നിലപാടുള്ള നേതാക്കളെത്തുക ഇടതുപക്ഷത്തേക്കെന്ന് എ വിജയരാഘവന്‍

കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി ശക്തിപ്പെടുമെന്ന വാദം തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍. കോണ്‍ഗ്രസ് വിടുന്നവര്‍ ബിജെപിയിലാണ് ചേക്കേറുകയെന്ന വാദമുന്നയിക്കുന്നവര്‍ക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന് എ വിജയരാഘവന്‍ പറഞ്ഞു. മതനിരപേക്ഷ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കോണ്‍ഗ്രസിനെ തോല്‍വിയില്‍നിന്ന് രക്ഷപ്പെടുത്തണം. അതുവഴി ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം തടയണം. ജമാഅത്തെ ഇസ്ലാമി തുടങ്ങിവച്ച ഈ പ്രചാരണം കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഇടതുപക്ഷ ചേരിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വരവെന്നും വിജയരാഘവന്‍ […]

25 March 2021 10:15 AM GMT

‘കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി ശക്തിപ്പെടുമെന്ന വാദം ജമാ അത്തെ ഇസ്ലാമിയുടേത്’; മതേതര നിലപാടുള്ള നേതാക്കളെത്തുക ഇടതുപക്ഷത്തേക്കെന്ന് എ വിജയരാഘവന്‍
X

കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി ശക്തിപ്പെടുമെന്ന വാദം തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍. കോണ്‍ഗ്രസ് വിടുന്നവര്‍ ബിജെപിയിലാണ് ചേക്കേറുകയെന്ന വാദമുന്നയിക്കുന്നവര്‍ക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന് എ വിജയരാഘവന്‍ പറഞ്ഞു. മതനിരപേക്ഷ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കോണ്‍ഗ്രസിനെ തോല്‍വിയില്‍നിന്ന് രക്ഷപ്പെടുത്തണം. അതുവഴി ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം തടയണം. ജമാഅത്തെ ഇസ്ലാമി തുടങ്ങിവച്ച ഈ പ്രചാരണം കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഇടതുപക്ഷ ചേരിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വരവെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

ബിജെപിയെ പ്രതിരോധിക്കാന്‍ ശക്തമായ ഇടതുപക്ഷപ്രസ്ഥാനം കേരളത്തിലുണ്ട്. എല്ലാത്തരം വര്‍ഗീയതകള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ ഇടതുപക്ഷം പോരാടുന്നു. ഈ വിശ്വാസ്യതയാണ് കോണ്‍ഗ്രസിലെ മതനിരപേക്ഷ വിശ്വാസികളെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കുന്നത്.

എ വിജയരാഘവന്‍

കേന്ദ്രത്തില്‍ ഭരണമുള്ള ബിജെപിയുടെ തീവ്രവര്‍ഗീയതയെ നേരിടുന്നതിന് ഇടതുപക്ഷ നേതൃത്വത്തിലുള്ള മതനിരപേക്ഷ ചേരി കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൂടുതലായി വരുന്നത് എല്‍ഡിഎഫിന്റെ അടിത്തറ ഇനിയും വിപുലമാക്കാന്‍ സഹായിക്കും. നിയമസഭാ തെരഞ്ഞെടുപ്പുഫലം വരുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസ് ശിഥിലമാകുമെന്ന് സിപിഐഎം പ്രവചിച്ചത് ദേശീയരാഷ്ട്രീയവും കേരള രാഷ്ട്രീയവും വസ്തുനിഷ്ഠമായി വിലയിരുത്തിയായിരുന്നു. അതു ശരിവയ്ക്കുന്ന സൂചനകള്‍ തെരഞ്ഞടുപ്പിനു മുമ്പുതന്നെ കണ്ടു തുടങ്ങി. കോണ്‍ഗ്രസില്‍ പ്രതീക്ഷ നശിച്ച പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്ക് മാറുന്ന പ്രവണത സംസ്ഥാനത്താകെയുണ്ട്. മാധ്യമങ്ങള്‍ പൊതുവെ അത് കണ്ടില്ലെന്ന് നടിക്കുന്നത് സ്വാഭാവികമാണ്.

എ വിജയരാഘവന്റെ പ്രതികരണം

“കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി ശക്തിപ്പെടുമെന്ന ഒരു വാദം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടല്ലോ. കോണ്‍ഗ്രസിനെ തോല്‍വിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഉന്നയിക്കുന്ന ഈ വാദത്തെ നിരാകരിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ് അടുത്ത ദിവസങ്ങളിലുണ്ടായത്. കോണ്‍ഗ്രസിന്റെ നയങ്ങളില്‍ മനംമടുത്ത് ആ പാര്‍ട്ടി വിടുന്ന പ്രമുഖ നേതാക്കള്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ബിജെപിക്കെതിരെ പോരാടാനാണ് താല്‍പ്പര്യം കാണിക്കുന്നത്. നേതാക്കള്‍ മാത്രമല്ല, പല ഭാഗത്തും പ്രവര്‍ത്തകരും ഇടതുപക്ഷത്തേക്ക് മാറുന്നതാണ് കാണുന്നത്.

ചില പേരുകള്‍ എടുത്തുപറയാം. കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍ പ്രമുഖനായ പി സി ചാക്കോ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിന്റെ വിജയത്തിനുവേണ്ടി പ്രചാരണരംഗത്താണ്. മുന്‍ എംഎല്‍എയും മഹിളാ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ കെ സി റോസക്കുട്ടി പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തേക്കാണ് വന്നത്. വയനാട്ടില്‍ ഇടതുപക്ഷവിജയത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് അവര്‍. രാഹുല്‍ ഗാന്ധി കേരളത്തില്‍ റോഡ്‌ഷോ നടത്തുന്നതിനിടെയാണ് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അഡ്വ. പി എം സുരേഷ് ബാബു പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. വളരെ സ്വാഗതാര്‍ഹമായ മാറ്റങ്ങളാണ് ഇതെല്ലാം. കേരളത്തില്‍ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ ഇതു സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. സ്ത്രീകളെ കോണ്‍ഗ്രസ് അവഗണിക്കുന്നതിലും അവഹേളിക്കുന്നതിലും ദുഃഖിതയായാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനംചെയ്ത് പാര്‍ട്ടി വിട്ടത്. താന്‍ ബിജെപിയിലേക്ക് ഇല്ലെന്ന് അവരും വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയതയോട് എതിര്‍പ്പുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. മതനിരപേക്ഷ നിലപാടുള്ളവര്‍ക്ക് ഒരിക്കലും ബിജെപിയിലേക്ക് പോകാനാകില്ല. അവര്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കും.

കോണ്‍ഗ്രസ് വിടുന്നവര്‍ ബിജെപിയിലാണ് ചേക്കേറുകയെന്ന വാദം ഈ ഘട്ടത്തില്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. മതനിരപേക്ഷ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കോണ്‍ഗ്രസിനെ തോല്‍വിയില്‍നിന്ന് രക്ഷപ്പെടുത്തണം. അതുവഴി ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം തടയണം. ജമാഅത്തെ ഇസ്ലാമി തുടങ്ങിവച്ച ഈ പ്രചാരണം കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഇടതുപക്ഷ ചേരിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വരവ്.

ബിജെപിയെ പ്രതിരോധിക്കാന്‍ ശക്തമായ ഇടതുപക്ഷപ്രസ്ഥാനം കേരളത്തിലുണ്ട്. എല്ലാത്തരം വര്‍ഗീയതകള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ ഇടതുപക്ഷം പോരാടുന്നു. ഈ വിശ്വാസ്യതയാണ് കോണ്‍ഗ്രസിലെ മതനിരപേക്ഷ വിശ്വാസികളെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കുന്നത്. കേന്ദ്രത്തില്‍ ഭരണമുള്ള ബിജെപിയുടെ തീവ്രവര്‍ഗീയതയെ നേരിടുന്നതിന് ഇടതുപക്ഷ നേതൃത്വത്തിലുള്ള മതനിരപേക്ഷ ചേരി കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൂടുതലായി വരുന്നത് എല്‍ഡിഎഫിന്റെ അടിത്തറ ഇനിയും വിപുലമാക്കാന്‍ സഹായിക്കും. നിയമസഭാ തെരഞ്ഞെടുപ്പുഫലം വരുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസ് ശിഥിലമാകുമെന്ന് സിപിഐഎം പ്രവചിച്ചത് ദേശീയരാഷ്ട്രീയവും കേരള രാഷ്ട്രീയവും വസ്തുനിഷ്ഠമായി വിലയിരുത്തിയായിരുന്നു. അതു ശരിവയ്ക്കുന്ന സൂചനകള്‍ തെരഞ്ഞടുപ്പിനു മുമ്പുതന്നെ കണ്ടു തുടങ്ങി. കോണ്‍ഗ്രസില്‍ പ്രതീക്ഷ നശിച്ച പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്ക് മാറുന്ന പ്രവണത സംസ്ഥാനത്താകെയുണ്ട്. മാധ്യമങ്ങള്‍ പൊതുവെ അത് കണ്ടില്ലെന്ന് നടിക്കുന്നത് സ്വാഭാവികമാണ്.”

Next Story