Top

‘ഇത്തവണ ശശീന്ദ്രന്‍ വേണ്ട’; മത്സരിപ്പിക്കുന്നതിനെതിരെ എന്‍സിപിയില്‍ പടയൊരുക്കം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തവണ മന്ത്രി എകെ ശശീന്ദ്രന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കള്‍. ശശീന്ദ്രന് പാര്‍ട്ടി നിരവധിത്തവണ അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തവണ പുതുമുഖങ്ങളെ ഇറക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സജീവ പ്രവര്‍ത്തകര്‍ പങ്കെടുത്ത ബ്ലോക്ക കമ്മറ്റി യോഗത്തിലാണ് ശശീന്ദ്രനെ മത്സരിപ്പിക്കേണ്ടതില്ലെന്ന കാര്യം ഇവര്‍ ഉന്നയിച്ചത്. ബാലുശ്ശേരി, നടുവണ്ണൂര്‍, പനങ്ങാട് പഞ്ചായത്തുകളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് വിമര്‍ശനമുന്നയിച്ചത്. താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നായിരുന്നു ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്നും അദ്ദേഹം […]

28 Feb 2021 4:12 AM GMT

‘ഇത്തവണ ശശീന്ദ്രന്‍ വേണ്ട’; മത്സരിപ്പിക്കുന്നതിനെതിരെ എന്‍സിപിയില്‍ പടയൊരുക്കം
X

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തവണ മന്ത്രി എകെ ശശീന്ദ്രന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കള്‍. ശശീന്ദ്രന് പാര്‍ട്ടി നിരവധിത്തവണ അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തവണ പുതുമുഖങ്ങളെ ഇറക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

സജീവ പ്രവര്‍ത്തകര്‍ പങ്കെടുത്ത ബ്ലോക്ക കമ്മറ്റി യോഗത്തിലാണ് ശശീന്ദ്രനെ മത്സരിപ്പിക്കേണ്ടതില്ലെന്ന കാര്യം ഇവര്‍ ഉന്നയിച്ചത്. ബാലുശ്ശേരി, നടുവണ്ണൂര്‍, പനങ്ങാട് പഞ്ചായത്തുകളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് വിമര്‍ശനമുന്നയിച്ചത്.

താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നായിരുന്നു ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടതിനുപിന്നാലെ പ്രശ്‌ന പരിഹാരത്തിന് ശശീന്ദ്രന്‍ ഇടപെട്ടില്ല എന്ന ആരോപണം എന്‍സിപിയില്‍ ഒരുവിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. പാലാ സീറ്റിനെച്ചൊല്ലി കാപ്പന്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സമയത്തുതന്നെ ശശീന്ദ്രനെതിരെ പാര്‍ട്ടിയില്‍നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എലത്തൂരില്‍ ശശീന്ദ്രന് പകരം മറ്റൊരാള്‍ക്ക് അവസരം നല്‍കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. ശശീന്ദ്രന്‍ ഏഴ് തവണ മത്സരിക്കുകയും അഞ്ച് തവണ ജയിക്കുകയും മന്ത്രിയാവുകയും ചെയ്ത ആളാണ്. അതുകൊണ്ട് യുവ മുഖങ്ങള്‍ക്കാര്‍ക്കെങ്കിലും അവസരം നല്‍കണമെന്നാണ് ആവശ്യമുയരുന്നത്.

Next Story