
സെക്രട്ടറിയേറ്റിലെ തീപ്പിടുത്തത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി പൊലീസ്. തീപിടുത്തമുണ്ടായത് ഫാനില്‍ നിന്നു തന്നെയെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തീപിടുത്തത്തിന്റെ പ്രതീകാത്മക ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഫാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സക്യൂട്ട് ആണെന്ന് ഫോറെന്‍സിക്കിന്റെ അന്തിമ ഫലത്തിലുംപരാമര്‍ശിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ അവിടെയുണ്ടായിരുന്ന ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ല.
തിപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെ
ന്ന് നേരത്തെ വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ ഫിസിക്സ് വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തിപീടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലായെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്തിമ പരിശോധന ഫലവും പുറത്ത് വരുന്നത്.
തീപിടിത്തം നടന്നിടത്തു നിന്ന് രണ്ട് മദ്യകുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യകുപ്പികള്‍ തീപിടുത്തത്തിന് കാരണമാണോയെന്ന് വ്യക്തമല്ല. ഇതോടെ ഫയലുകള്‍ കത്തിയ സംഭവത്തില്‍ ദുരൂഹതയേറുകയാണ്. ഫാനിന്റെ കത്തിയ ഭാഗങ്ങള്‍, ഉരുകിയ ഭാഗങ്ങള്‍, മോട്ടര്‍ എന്നിവ പരിശോധിച്ചിരുന്നു. തീപിടിത്തതിന് കാരണം വ്യക്തമാകാത്തതിനാല്‍ വീണ്ടും വിദഗ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താന്‍ ആലോചനയുണ്ട്. സാമ്പിള്‍ ബംഗ്ളൂരുവിലോ കൊച്ചിയിലോ അയക്കാനാണ് തീരുമാനം. ഇതിനിടെയാണ് ഫോറെന്‍സിക് വിഭാഗത്തിന്റെ നിഗമനത്തെ തള്ളിക്കൊണ്ട് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലെ പ്രോട്ടോകോള്‍ വിഭാഗത്തിന് തീപിടിത്തമുണ്ടായത്.