Top

സുവേന്ദു അധികാരിയും സോളിസിറ്റര്‍ ജനറലുമായുള്ള രഹസ്യ കൂടിക്കാഴ്ച്ച; വിവരാവകാശം തേടി സാമൂഹ്യപ്രവര്‍ത്തകന്‍

ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ച സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടി സാമൂഹ്യപ്രവര്‍ത്തകനും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ സാകേത് ഗോഖലെ. 2005ല്‍ നിലവില്‍ വന്ന വിവരവാകാശ നിയമപ്രകാരമാണ് നിയമകാര്യ വകുപ്പിനോടും നിയമന്ത്രാലയത്തിനോടും സാകേത് ഗോഖല വിവരങ്ങള്‍ തേടിയത്. സി ബി ഐയെ പ്രതിനിധീകരിക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അന്വേഷണ ഏജന്‍സിയുടെ കേസില്‍ തന്നെ ആരോപണ വിധേയനായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ച നടത്തിയത് തീര്‍ത്തും അനുചിതമാണെന്ന് നിയമവകുപ്പിലെ ജോയിന്റ് […]

4 July 2021 2:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുവേന്ദു അധികാരിയും സോളിസിറ്റര്‍ ജനറലുമായുള്ള രഹസ്യ കൂടിക്കാഴ്ച്ച; വിവരാവകാശം തേടി സാമൂഹ്യപ്രവര്‍ത്തകന്‍
X

ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ച സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടി സാമൂഹ്യപ്രവര്‍ത്തകനും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ സാകേത് ഗോഖലെ. 2005ല്‍ നിലവില്‍ വന്ന വിവരവാകാശ നിയമപ്രകാരമാണ് നിയമകാര്യ വകുപ്പിനോടും നിയമന്ത്രാലയത്തിനോടും സാകേത് ഗോഖല വിവരങ്ങള്‍ തേടിയത്.

സി ബി ഐയെ പ്രതിനിധീകരിക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അന്വേഷണ ഏജന്‍സിയുടെ കേസില്‍ തന്നെ ആരോപണ വിധേയനായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ച നടത്തിയത് തീര്‍ത്തും അനുചിതമാണെന്ന് നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറിയും നിയമോപദേശകനുമായ ഡോ അജ്ജു രതി റാണെയ്‌ക്കെഴുതിയ കത്തില്‍ ഗോഖലെ വ്യക്തമാക്കി.

കൂടിക്കാഴ്ച്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് സോളിസിറ്റര്‍ ജനറല്‍ വിശദീകരണം നല്കിയത് സംബന്ധിച്ച വ്യക്തതയും ഗോഖലെ സര്‍ക്കാരില്‍ നിന്ന് തേടിയിട്ടുണ്ട്. സുവേന്ദു-തുഷാര്‍ മേത്ത കൂടിക്കാഴ്ച്ചയുടെ വിഡീയോ ദൃശ്യങ്ങളോ മറ്റു റെക്കാര്‍ഡുകളോ നിയമകാര്യവകുപ്പ് തേടിയിട്ടുണ്ടോയെന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഗോഖലെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ ഒന്നിനാണ് പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവും ബി ജെ പി നേതാവുമായ സുവേന്ദു അധികാരി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വസതിയിലെത്തുന്നത്. എന്നാല്‍ താന്‍ സുവേന്ദുവുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്ന് തുഷാര്‍ മേത്ത വ്യക്തമാക്കിയിരുന്നു. തന്റെ വസതിയിലെത്തിയ സുവേന്ദുവിനോട് ഇത്തരത്തില്‍ കൂടിക്കാഴ്ച്ച അനുവദനീയമല്ലെന്ന് അറിയിച്ചതായും തുഷാര്‍ മേത്ത സൂചിപ്പിച്ചിരുന്നു.

Next Story

Popular Stories