‘ചിഞ്ചുറാണി, പ്രസാദ്, കെ രാജന്’ സിപിഐയില്‍ പ്രഥമ പരിഗണന ഇവര്‍ക്ക്; ചിഞ്ചു മന്ത്രിയായാല്‍ ചരിത്രം
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ മന്ത്രിസഭയിലേക്ക് സിപിഐയില്‍ നിന്ന് മൂന്നു പേര്‍ക്ക് പ്രഥമ പരിഗണന. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി, സംസ്ഥാന അസി. സെക്രട്ടറി പി പ്രസാദ്, ചീഫ് വിപ്പായിരുന്ന കെ രാജന് എന്നിവര്‍ മന്ത്രിപദത്തിലേക്ക് എത്തുമെന്നാണ് വിവരം. ചിഞ്ചുറാണി മന്ത്രിയായാല്‍ സിപിഐയും സിപിഎമ്മും ഉണ്ടായ ശേഷമുള്ള സിപിഐയിലെ ആദ്യ വനിത മന്ത്രി കൂടിയാകും ചിഞ്ചുറാണി. ഇ ചന്ദ്രശേഖരന്റെ പേരും മന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നുവെങ്കിലും പാര്‍ട്ടിയ്ക്ക് ഉള്ളില്‍ എതിര്‍പ്പുകള്‍ ഉണ്ട്. കഴിഞ്ഞ തവണ റവന്യു […]

രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ മന്ത്രിസഭയിലേക്ക് സിപിഐയില്‍ നിന്ന് മൂന്നു പേര്‍ക്ക് പ്രഥമ പരിഗണന. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി, സംസ്ഥാന അസി. സെക്രട്ടറി പി പ്രസാദ്, ചീഫ് വിപ്പായിരുന്ന കെ രാജന് എന്നിവര്‍ മന്ത്രിപദത്തിലേക്ക് എത്തുമെന്നാണ് വിവരം. ചിഞ്ചുറാണി മന്ത്രിയായാല്‍ സിപിഐയും സിപിഎമ്മും ഉണ്ടായ ശേഷമുള്ള സിപിഐയിലെ ആദ്യ വനിത മന്ത്രി കൂടിയാകും ചിഞ്ചുറാണി.
ഇ ചന്ദ്രശേഖരന്റെ പേരും മന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നുവെങ്കിലും പാര്‍ട്ടിയ്ക്ക് ഉള്ളില്‍ എതിര്‍പ്പുകള്‍ ഉണ്ട്. കഴിഞ്ഞ തവണ റവന്യു മന്ത്രിയായ ചന്ദ്രശേഖരന് പകരം ജി ആര് അനില്‍, ഇ കെ വിജയന് എന്നിവരില്‍ ഒരാളെ പരിഗണിക്കണമെന്നാണ് ആവശ്യം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ചിറ്റയം ഗോപകുമാര്‍, ഇ കെ വിജയന് എന്നീ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്.ഇക്കാര്യത്തില്‍ അന്തിമ തീരുമാനം 18 ന് ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സിലും, എക്സിക്യൂട്ടീവും എടുക്കും. വകുപ്പുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സിപിഐയ്ക്ക്. നിലവിലുള്ള വകുപ്പുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സിപിഐ, സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. ഇടതു മുന്നണി യോഗത്തിലും സിപിഐ ഇത് ആവര്‍ത്തിക്കും.
ഇന്ന് ഘടകകക്ഷികളുമായി സിപിഐഎം നടത്തിയ ചര്‍ച്ചകളിലാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ ഘടന സംബന്ധിച്ച് ധാരണയായത്. ചെറുപാര്‍ട്ടികളെ ഉള്‍പ്പെടെ പരിഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. ഇതോടെ പതിവിന് വിപരീതമായി ഇത്തവണത്തെ എല്‍ഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 21 ആയി ഉയരും. ഒരുമന്ത്രിസ്ഥാനം വിട്ടുനല്‍കുന്ന സിപിഐഎമ്മിന് 12 മന്ത്രിമാരും സ്പീക്കറും ഉണ്ടാകും. കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിയും സിപിഐ വിട്ടുനല്‍കിയ ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയും നല്‍കും. രണ്ട് മന്ത്രിസ്ഥാനമെന്ന പാര്‍ട്ടിയുടെ ആവശ്യം അംഗീകരിച്ചില്ല.
ജനതാദള്‍ എസ്, എന്‍സിപി എന്നിവരുടെ മന്ത്രിമാരെ സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ സിപിഐഎം നിര്‍ദേശം നല്കി. രണ്ട് എംഎല്‍എമാര്‍ വീതമുള്ള ഇരുവര്‍ക്കും ഓരോ മന്ത്രിമാരാണ് ഉള്ളത്. വരുംദിവസങ്ങളില്‍ ചേരുന്ന പാര്‍ട്ടി നേതൃയോഗങ്ങളില്‍ മന്ത്രിമാരെ നിശ്ചയിക്കും. കേരളാ കോണ്‍ഗ്രസ് ബി, കേരളാ കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരെ ഒഴിവാക്കാനാകില്ലെന്ന വിലയിരുത്തലിലാണ് മന്ത്രിസ്ഥാനം പങ്കിടാമെന്ന നിര്‍ദേശം സിപിഐഎം മുന്നോട്ട് വച്ചത്. ഇതോടെ ഗണേഷ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്, ആന്റണി രാജു, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിപദം ലഭിക്കും. എന്നാല്‍ നിര്‍ദേശം ചെറുപാര്‍ട്ടികള്‍ അംഗീകരിച്ചിട്ടില്ല. ഒറ്റയംഗങ്ങളുള്ള പാര്‍ട്ടികളില്‍ എല്‍ജെഡിക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എല്‍ജെഡിക്ക് മറ്റ് പദവി നല്‍കും.
നാളെ ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തീരുമാനം ഒദ്യോഗികമായി വിശദീകരിക്കും. സിപിഐഎം, സിപിഐ പാര്‍ട്ടികളുടെ മന്ത്രിമാരെ ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ തീരുമാനിക്കും. 20നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.