രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍; ‘പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രം’
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍. ഈ മാസം 20നാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനമുള്ളത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഒറ്റഘട്ടമായി സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം സിപിഐയുമായി ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച നടന്നു. തിങ്കളാഴ്ച മറ്റ് കക്ഷികളുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കും. ഘടകകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം, ഏതൊക്കെ വകുപ്പ് എന്നിവയില്‍ ധാരണയാകേണ്ടതുണ്ട്. 17ന് ചേരുന്ന ഇടതുമുന്നണി യോഗത്തിന് മുന്‍പായി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കും. തുടര്‍ന്ന് […]

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍. ഈ മാസം 20നാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനമുള്ളത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഒറ്റഘട്ടമായി സത്യപ്രതിജ്ഞ ചെയ്യും.
അതേസമയം, മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം സിപിഐയുമായി ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച നടന്നു. തിങ്കളാഴ്ച മറ്റ് കക്ഷികളുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കും.
ഘടകകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം, ഏതൊക്കെ വകുപ്പ് എന്നിവയില്‍ ധാരണയാകേണ്ടതുണ്ട്. 17ന് ചേരുന്ന ഇടതുമുന്നണി യോഗത്തിന് മുന്‍പായി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കും. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. 99 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് തുടര്‍ഭരണമെന്ന ചരിത്രനേട്ടം കേരളത്തില്‍ കുറിച്ചിരിക്കുന്നത്. സിപിഐഎമ്മിന് 67ഉം സിപിഐയ്ക്ക് 17ഉം സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.