Top

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ; മുന്‍ഗണന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റാണ് മന്ത്രി അവതരിപ്പിക്കുക. സംസ്ഥാനം കൊവിഡ് രണ്ടാംതരംഗത്തെ നേരിടുന്ന പശ്ചാത്തലത്തില്‍ കാലികമായ മാറ്റങ്ങളോടെയായിരിക്കും പുതിയ ബജറ്റെത്തുക. മുന്‍ സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളുടെ തുടര്‍ച്ചയാകുമെങ്കിലും വാക്‌സിനേഷന്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിക്കും ബജറ്റില്‍ മുന്‍ഗണന. സംസ്ഥാനത്തിന്റെ പൊതുകടം ഉയരുന്ന […]

3 Jun 2021 5:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ; മുന്‍ഗണന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്
X

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റാണ് മന്ത്രി അവതരിപ്പിക്കുക. സംസ്ഥാനം കൊവിഡ് രണ്ടാംതരംഗത്തെ നേരിടുന്ന പശ്ചാത്തലത്തില്‍ കാലികമായ മാറ്റങ്ങളോടെയായിരിക്കും പുതിയ ബജറ്റെത്തുക.

മുന്‍ സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളുടെ തുടര്‍ച്ചയാകുമെങ്കിലും വാക്‌സിനേഷന്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിക്കും ബജറ്റില്‍ മുന്‍ഗണന. സംസ്ഥാനത്തിന്റെ പൊതുകടം ഉയരുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വരുമാന വര്‍ധനവ് ലക്ഷ്യമിട്ടുള്ള നടപടികള്‍ ബജറ്റില്‍ സ്വീകരിച്ചേക്കും.

സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളായ ലോട്ടറി, മദ്യ വില്‍പ്പന ഉള്‍പ്പെടെ നിലച്ചത് സര്‍ക്കാരിന് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നികുതി കുടിശികയിലും കേന്ദ്ര സഹായങ്ങളിലുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

കൊവിഡ് കാരണം സാമ്പത്തിക മേഖല ആകെ തകര്‍ന്നതായും ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കാനുള്ള പദ്ധതികള്‍ കേന്ദ്രം നടപ്പിലാക്കണമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

സംസ്ഥാനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണം ജിഎസ്ടി ആണെന്ന് വിമര്‍ശിച്ച ധനമന്ത്രി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുമാനം ഉണ്ടാകാനായി കേന്ദ്രം പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കാനുള്ള പദ്ധതികള്‍ കേന്ദ്രം നടപ്പിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Also Read: ‘ബിജെപിക്ക് മിച്ചം കള്ളപ്പണവും വോട്ട് വിറ്റ പണവും’; പുതിയ അക്കൗണ്ട് തുറക്കാന്‍ സാധിച്ചെന്ന് എംവി ജയരാജന്‍

Next Story