Top

കൊവിഡ് വാക്‌സിനേഷന്‍: രണ്ടാം ഘട്ടം മാര്‍ച്ച് ഒന്നു മുതല്‍; നല്‍കുന്നത്‌ 60 വയസിന് മുകളിലുള്ളവര്‍ക്ക്‌

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള ജീവിതശൈലി രോഗബാധിതരായവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിനേഷനായി പതിനായിരം സര്‍ക്കാര്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ വാക്‌സിനേഷന്‍ സൗജന്യമായിരിക്കും. അതേസമയം ഇരുപതിനായിരം സ്വകാര്യ കേന്ദ്രങ്ങളും വാക്‌സിനേഷനായി തയ്യാറാക്കിയിട്ടുണ്ടെന്നും ജാവേദ്ക്കര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ വെച്ച് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ പണം നല്‍കേണ്ടതായിവരും. ഇതിന്റെ വില എത്രയാണെന്നത് […]

24 Feb 2021 6:59 AM GMT

കൊവിഡ് വാക്‌സിനേഷന്‍: രണ്ടാം ഘട്ടം മാര്‍ച്ച് ഒന്നു മുതല്‍; നല്‍കുന്നത്‌ 60 വയസിന് മുകളിലുള്ളവര്‍ക്ക്‌
X

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള ജീവിതശൈലി രോഗബാധിതരായവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് ഇക്കാര്യം അറിയിച്ചത്.

വാക്‌സിനേഷനായി പതിനായിരം സര്‍ക്കാര്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ വാക്‌സിനേഷന്‍ സൗജന്യമായിരിക്കും. അതേസമയം ഇരുപതിനായിരം സ്വകാര്യ കേന്ദ്രങ്ങളും വാക്‌സിനേഷനായി തയ്യാറാക്കിയിട്ടുണ്ടെന്നും ജാവേദ്ക്കര്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രികളില്‍ വെച്ച് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ പണം നല്‍കേണ്ടതായിവരും. ഇതിന്റെ വില എത്രയാണെന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഇതേവരെ തീരുമാനമെടുത്തിട്ടില്ല. വാക്‌സിന്റെ വില എയത്രയാണെന്നതില്‍ മുന്ന്, നാല് ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകും. വാക്‌സിന്‍ നിര്‍മ്മാതാക്കളും ആശുപത്രി അധികൃതരുമായും ചര്‍ച്ച നടത്തിയ ശേഷം അറിയിക്കുമെന്നും ജാവേദ്ക്കര്‍ അറിയിച്ചു.

രണ്ടാം ഘട്ട വാക്‌സിനേഷനായി ഏകദേശം 27 കോടി ജനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ 50 വയസിന് മുകളില്‍ പ്രയമുള്ള വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ വാക്‌സിന്‍ എടുക്കാനുള്ള സാധ്യതയുമുണ്ട്.

കൊവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് രാജ്യം രണ്ടാം ഘട്ട വാക്‌സിനേഷനിലേക്ക് പോകുന്നത്. ഇന്ത്യയില്‍ ഇതുവരെ 11 മില്യണ്‍ ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.

അതേസമയം കൊവിഡ് ബാധകൂടുതലുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികല്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘമെത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥരാകും സംഘത്തിലുണ്ടാകുക. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനൊപ്പം രോഗബാധിതര്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് വര്‍ദ്ധിപ്പിക്കും.

Next Story