Top

‘കൊവിഡ് രണ്ടാം തരംഗം മോദി നിര്‍മ്മിത ദുരന്തം’; ക്ഷാമം നേരിടുമ്പോഴും ഓക്‌സിജന്‍ പുറത്തേക്ക് കയറ്റി അയക്കുകയാണെന്ന് മമത

കൊല്‍ക്കത്ത: രാജ്യത്ത് രൂക്ഷമായിരിക്കുന്ന കൊവിഡിന്റെ രണ്ടാം തരംഗം ‘മോദി നിര്‍മ്മിത തരംഗം’ എന്ന ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ്‍ ദിനഞ്ജ്പൂര്‍ ജില്ലയില്‍ നടന്ന റാലിയിലായിരുന്നു മമതയുടെ വിമര്‍ശനം. കൊവിഡിന്റെ രണ്ടാം തരംഗം അതീവ രൂക്ഷമാണ്. ഇത് മോദി വരുത്തിവെച്ച ദുരന്തമാണ്. രാജ്യത്ത് ആവശ്യത്തിന് വാക്‌സിനോ, ഓക്‌സിജനോ ഇല്ല. എങ്കിലും ഓക്‌സിജനും മറ്റും പുറം രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനാണ് മോദി […]

21 April 2021 7:51 AM GMT

‘കൊവിഡ് രണ്ടാം തരംഗം മോദി നിര്‍മ്മിത ദുരന്തം’; ക്ഷാമം നേരിടുമ്പോഴും ഓക്‌സിജന്‍ പുറത്തേക്ക് കയറ്റി അയക്കുകയാണെന്ന് മമത
X

കൊല്‍ക്കത്ത: രാജ്യത്ത് രൂക്ഷമായിരിക്കുന്ന കൊവിഡിന്റെ രണ്ടാം തരംഗം ‘മോദി നിര്‍മ്മിത തരംഗം’ എന്ന ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ്‍ ദിനഞ്ജ്പൂര്‍ ജില്ലയില്‍ നടന്ന റാലിയിലായിരുന്നു മമതയുടെ വിമര്‍ശനം.

കൊവിഡിന്റെ രണ്ടാം തരംഗം അതീവ രൂക്ഷമാണ്. ഇത് മോദി വരുത്തിവെച്ച ദുരന്തമാണ്. രാജ്യത്ത് ആവശ്യത്തിന് വാക്‌സിനോ, ഓക്‌സിജനോ ഇല്ല. എങ്കിലും ഓക്‌സിജനും മറ്റും പുറം രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മമത ബാനര്‍ജി

ബംഗാള്‍ എന്‍ജിന്‍ സര്‍ക്കാര്‍ തന്നെയായിരിക്കും ബംഗാളിനെ നയിക്കാന്‍ പോകുന്നതെന്നും അല്ലാതെ മോദിയുടെ ഡബിള്‍ എന്‍ജിന്‍ ഭരണം സംസ്ഥാനത്ത് ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു. ബംഗാളിനെ പിടിച്ചെടുക്കാന്‍ ഗുജറാത്തിനെ അനുവദിക്കില്ല. ഡല്‍ഹിയിലിരുന്ന് ഭരണം നടത്താമെന്നും കരുതേണ്ട. ബംഗാളിനെ ഭരിക്കാന്‍ പോകുന്നത് ഇവിടുള്ളവര്‍ തന്നെയായിരിക്കും. ഇത് ബംഗാളിനെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്.

കേന്ദ്രത്തിലും ബംഗാളിലും ഒരേ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയാണ് ഡബിള്‍ എന്‍ജിന്‍ എന്ന പ്രയോഗം മമത ഉപയോഗിച്ചത്. ഇതിനിടെ ജനങ്ങള്‍ സംസ്ഥാനത്തെ ഇടത്- കോണ്‍ഗ്രസ്- ഐഎസ്എഫ് സഖ്യത്തിന് വോട്ട് ചെയ്യരുതെന്നും മമത റാലിയില്‍ ആഹ്വാനം ചെയതു. സഖ്യത്തിന് വോട്ടു ചെയ്യുന്നവര്‍ ബിജെപിയെ ശക്തിപ്പെടുത്തുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

രാജ്യം കൊവിഡ് വ്യാപനത്തിന്റെ ആശങ്കയില്‍ കഴിയുകായാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് സംസ്ഥാനം തെരഞ്ഞെടുപ്പിലൂടെ കടന്ന് പോകുന്നതും എന്നാല്‍ ബിജെപിയാകട്ടെ മറ്റ് സംസ്ഥാനങ്ങളിലും നിന്നും ആളുകളെ എത്തിച്ച് രോഗം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെനനും മമത കുറ്റപ്പെടുത്തി.

ഇതിനിടെ കടുത്ത കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി അയച്ചതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രേഖകളില്‍ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ഉള്ളത്. ഏപ്രില്‍ 2020നും ജനുവരി 2021നുമിടയില്‍ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ രാജ്യം വിദേശത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.

2020ലെ സാമ്പത്തിക വര്‍ഷത്തില്‍ 4,500 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് രാജ്യം കയറ്റുമതി ചെയ്തിരുന്നത്. ഇത്തവണ അത് ഏതാണ്ട് ഇരട്ടിയോളമായാണ് വര്‍ധിച്ചിരിക്കുന്നത്. 2020 ജനുവരിയില്‍ ഇന്ത്യ 352 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റുമതി ചെയ്തപ്പോള്‍ 2021 ജനുവരിയില്‍ കയറ്റുമതിയില്‍ 734 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

2021 ഫെബ്രുവരിയിലെയും മാര്‍ച്ചിലെയും കയറ്റുമതിയുടെ കണക്കു ഇനിയും സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. കൊവിഡ് പ്രതിസന്ധിയെ നേരിടാനുള്ള വാക്‌സിന്റെയും ഓക്‌സിജന്റെയും അഭാവം രാജ്യത്ത് രൂക്ഷമായിരിക്കെ ഈ കണക്കുകള്‍ വാന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിട്ടുള്ളത്.

ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ പുറമെ നിന്നും ഓക്‌സിജന്‍ നല്‍കേണ്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അത് കൊണ്ട് തന്നെ നിരവധി ആശുപത്രികള്‍ ഓക്‌സിജന്‍ വിതരണത്തിനായി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ രോഗബാധിതര്‍ക്കാവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

Next Story