ഓഹരിവിലയില്‍ കൃത്രിമം കാണിച്ചു; മുകേഷ് അംബാനിയ്ക്ക് 40 കോടി പിഴയിട്ട് സെബി

ഓഹരിവിലയില്‍ കൃത്രിമം കാണിച്ചതായി ചൂണ്ടിക്കാട്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ഉടമ മുകേഷ് അംബാനിയ്ക്കും പിഴയിട്ട് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). കമ്പനിയ്ക്കുമേല്‍ 25 കോടി രൂപ പിഴയും അംബാനിയ്ക്ക് 15 കോടി രൂപ പിഴയുമാണ് സെബി ചുമത്തിയിരിക്കുന്നത്. 2007 കാലഘട്ടത്തില്‍ കമ്പനിയുടെ 4.1 ശതമാനം ഓഹരി വില്‍പ്പന നടത്താല്‍ ശ്രമങ്ങള്‍ നടന്നതായും മാര്‍ക്കറ്റ് വാച്ച്‌ഡോഗ് സെബി ആരോപിക്കുന്നു.

വിപണിയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കളങ്കപ്പെടുത്തുന്ന തരത്തിലാണ് അംബാനിയുടെ കമ്പനി ഇടപെടല്‍ നടത്തിയതെന്ന് സെബി 95 പേജുള്ള ഒരു റിപ്പോര്‍ട്ടിലൂടെ വിശദീകരിക്കുന്നു. ഒാഹരിയുടെ മൂല്യവും അളവും തെറ്റായി കാണിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അംബാനിയുടെ ഭാഗത്തുനിന്നും ഉണ്ടായതായും സെബി പറയുന്നു.

2009ലാണ് റിലയന്‍സ് പെട്രോളിയം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ലയിക്കുന്നത്. കൃത്രിമം കാണിച്ച് നേടിയ 447 കോടി തിരിച്ചടയ്ക്കാന്‍ റിലയന്‍സിനോട് 2017 മാര്‍ച്ച് 24ന് സെബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് സുപ്രീംകോടതിയില്‍ പോയി മറികടക്കുമെന്നായിരുന്നു അന്ന് റിലയന്‍സിന്റെ നിലപാട്.

Latest News