Top

11 സീറ്റിലുറച്ച് ജോസ് കെ മാണി; അയവില്ലാതെ സിപിഐ, കോട്ടയം എല്‍ഡിഎഫില്‍ പ്രതിസന്ധി തുടരുന്നു

തദ്ദേശതെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി എല്‍ഡിഎഫ് യോഗം ഇന്ന് വീണ്ടും ചേരും.

14 Nov 2020 9:54 PM GMT

11 സീറ്റിലുറച്ച് ജോസ് കെ മാണി; അയവില്ലാതെ സിപിഐ, കോട്ടയം എല്‍ഡിഎഫില്‍ പ്രതിസന്ധി തുടരുന്നു
X

കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി എല്‍ഡിഎഫ് യോഗം ഇന്ന് വീണ്ടും ചേരും. 22 ഡിവിഷനുകള്‍ ഉള്ള ജില്ലാ പഞ്ചായത്തില്‍ ജോസ് വിഭാഗം 11 സീറ്റുകള്‍ വേണമേന്ന ആവിശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ ഒരണ്ണം മാത്രമേ വിട്ട് നല്‍കൂ എന്ന നിലപാടിലാണ് സിപിഐ ഉറച്ച് നില്‍ക്കുന്നത്. ഇതാണ് ഇപ്പോള്‍ എല്‍ഡിഎഫില്‍ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നത്.

സീറ്റ് വിഭജനം സംബന്ധിച്ച് ശനിയാഴ്ച്ച ഉഭയകക്ഷി യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് വീണ്ടും യോഗം ചേരുന്നത്. ജില്ലാ പഞ്ചായത്തില്‍ 4 സീറ്റും പാല മുന്‍സിപ്പാലിറ്റിയില്‍ 7 സീറ്റും വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ. അതേസമയം ജില്ലാ പഞ്ചായത്തില്‍ 11 ഉം പാലായില്‍ 13 സീറ്റുമാണ് കേരളാ കോണ്‍ഗ്രസ് ചോദിച്ചിരിക്കുന്നത്.

Next Story