അഫ്ഗാനിലും സിറിയയിലുമായി ഇനിയും മലയാളികള്‍; വര്‍ഷങ്ങള്‍ക്ക് മുമ്പ് പോയ ഐഎസ് അംഗങ്ങളുടെ വിവരങ്ങള്‍ അജ്ഞാതം
ഐഎസ് അംഗങ്ങളായ നാല് മലയാളി സ്ത്രീകളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് അനിശ്ചിതത്വത്തിലായിരിക്കെ ഐഎസില്‍ ചേര്‍ന്ന കുറച്ചു മലയാളികള്‍ കൂടി ഇപ്പോഴും ജീവനോടെയുണ്ടെന്ന് റിപ്പോര്‍ട്ട്. നാലോളം മലയാളികള്‍ ഇപ്പോഴും ജീവനോടെയുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഇവരിപ്പോള്‍ എവിടെയാണെന്ന് സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല. അഫ്ഗാനിസ്താനിലോ സിറിയയിലോ ഇവര്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് കരുതുന്നത്. എത്ര മലയാളികള്‍ ഹിജ്‌റ നടത്തി ഐഎസിലേക്ക് ചേര്‍ന്നു എന്നതിനു കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും അറുപതോളം മലയാളികളെങ്കിലും ഐഎസിലേക്ക് ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം.നിലവില്‍ അഫ്ഗാന്‍ ജയിലിലുള്ള നിമിഷ ഫാത്തിമ, സോണിയ […]
13 Jun 2021 3:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎസ് അംഗങ്ങളായ നാല് മലയാളി സ്ത്രീകളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് അനിശ്ചിതത്വത്തിലായിരിക്കെ ഐഎസില്‍ ചേര്‍ന്ന കുറച്ചു മലയാളികള്‍ കൂടി ഇപ്പോഴും ജീവനോടെയുണ്ടെന്ന് റിപ്പോര്‍ട്ട്. നാലോളം മലയാളികള്‍ ഇപ്പോഴും ജീവനോടെയുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഇവരിപ്പോള്‍ എവിടെയാണെന്ന് സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല. അഫ്ഗാനിസ്താനിലോ സിറിയയിലോ ഇവര്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് കരുതുന്നത്.
എത്ര മലയാളികള്‍ ഹിജ്‌റ നടത്തി ഐഎസിലേക്ക് ചേര്‍ന്നു എന്നതിനു കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും അറുപതോളം മലയാളികളെങ്കിലും ഐഎസിലേക്ക് ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം.
നിലവില്‍ അഫ്ഗാന്‍ ജയിലിലുള്ള നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റിയന്‍, റുഫൈല, മെറിന്‍ ജേക്കബ് എന്നിവരുള്‍പ്പെട 17 അംഗ സംഘമാണ് 2016 ല്‍ കേരളത്തില്‍ നിന്നും അഫ്ഗാനിസ്താനിലേക്ക് പോയത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ട അഷ്ഫാഖ്, സാജിദ് എന്നിവര്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് കരുതുന്നത്. ഇവര്‍ രണ്ടു പേരും 2020 മാര്‍ച്ച് വരെ കേരളത്തിലെ തങ്ങളുടെ വൃത്തങ്ങളുമായി ആശയ വിനിമയം നടത്തിയിരുന്നു.
17 അംഗ സംഘത്തെ റാഷിദ് അബ്ദുള്ളയായിരുന്നു നയിച്ചത്. റാഷിദുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതോടെയാണ് ഈ നാല് സ്ത്രീകളും അഫ്ഗാനിസ്താനില്‍ കഴടങ്ങിയത്. തങ്ങളുടെ ഭര്‍ത്താക്കന്‍മാരുള്‍പ്പെടെ സംഘത്തിലുണ്ടായിരുന്ന പുരുഷന്‍മാര്‍ കൊല്ലപ്പെട്ടെന്ന് ഈ യുവതികള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഷ്ഫാഖ്, സാജിദ് എന്നിവര്‍ മരിച്ചതായി ഇവര്‍ പറഞ്ഞിട്ടില്ല. അബു ബാറ എന്ന ടെലിഗ്രാം അക്കൗണ്ടില്‍ നിന്നും 2020 ല്‍ കേരളത്തിലേക്ക് ആശയവിനിമയം നടന്നിട്ടുണ്ട്. ഈ അക്കൗണ്ട് അഷ്ഫാഖോ അല്ലെങ്കില്‍ സാജിദോ ആണ് ഉപയോഗിക്കുന്നതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ കരുതുന്നത്.
ഇവര്‍ക്ക് പുറമെ വളപട്ടണത്തില്‍ നിന്നു പോയ സുഹൈല്‍ സിറിയയില്‍ കീഴടങ്ങി ജയിലുണ്ടെന്നാണ് കരുതുന്നത്. പറവൂരില്‍ നിന്നുള്ള ഹാഷിം 2015 ല്‍ സിറിയയിലെ മറ്റൊരു ഭീകര സംഘടനയായ ജഭത് അല്‍ നുസ്രയില്‍ ചേര്‍ന്നതാണ്. ഇയാളും ജീവനോടെയുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങളുടെ നിഗമനം.
ഐഎസ് അംഗങ്ങള്‍ കൊല്ലപ്പെടുകയാണെങ്കില്‍ കൂടെയുള്ള മറ്റൊരംഗം ടെലിഗ്രാമിലൂടെയും മറ്റും ഈ വിവരം നാട്ടിലുള്ള കുടുംബത്തെ അറിയിക്കുന്നതാണ് നേരത്തെയുള്ള രീതി.
എന്നാല്‍ ഐഎസ് ശക്തിക്ഷയിക്കുകയും മലയാളി അംഗങ്ങള്‍ ഓരോരുത്തരായി കൊല്ലപ്പെടുകയും ചെയ്തതോടെ ഈ ആശയ വിനിമയ രീതി തകിടം മറിഞ്ഞു. അതിനാല്‍ ആരൊക്കെ മരിച്ചു ജീവിനോടെ യുണ്ടെന്ന് കൃത്യമായ വിവരം ലഭിക്കുക അസാധ്യമായിരിക്കുകയാണ്. മാത്രവുമല്ല ഇവര്‍ അഫ്ഗാനിസ്താനിലാണോ സിറിയയിലാണോ ഉള്ളതെന്ന് വ്യക്തമല്ലാത്തതും പ്രതിസന്ധിയാകുന്നു.
- TAGS:
- ISIS