എസ്ഡിപിഐ പിന്തുണ: മഞ്ചേശ്വരം ബ്ലോക്കില്‍ ലീഗ് പ്രസിഡന്റ്
മഞ്ചേശ്വരം: എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയില്‍ മഞ്ചേശ്വരം ബ്ലോക്കില്‍ മുസ്ലീം ലീഗിന് പ്രസിഡന്റ് സ്ഥാനം.എസ്ഡിപിഐ പിന്തുണയോടെ മുസ്ലീം ലീഗിലെ സമീന ടീച്ചറാണ് പ്രസിഡന്റായത്. സമീന ടീച്ചറും ബിജെപിയിലെ അശ്വിനിയുമാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 15 അംഗ ഭരണസമിതിയില്‍ ബിജെപിക്കും ലീഗിനും ആറ് അംഗങ്ങള്‍ വീതവും, സിപിഐഎമ്മിന് രണ്ട് അംഗങ്ങളും, എസ്ഡിപിഐക്ക് ഒരു അംഗവുമാണ് ഉണ്ടായിരുന്നത്. എസ്ഡിപിഐയുടെ അംഗത്തിന്റെ പിന്തുണയില്‍ സമീന ടീച്ചര്‍ക്ക് ഏഴ് വോട്ടും, അശ്വിനിക്ക് ആറ് വോട്ടും ലഭിച്ചു. സിപിഐഎം പ്രതിനിധികള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അതേസമയം, ആലപ്പുഴയില്‍ […]

മഞ്ചേശ്വരം: എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയില്‍ മഞ്ചേശ്വരം ബ്ലോക്കില്‍ മുസ്ലീം ലീഗിന് പ്രസിഡന്റ് സ്ഥാനം.
എസ്ഡിപിഐ പിന്തുണയോടെ മുസ്ലീം ലീഗിലെ സമീന ടീച്ചറാണ് പ്രസിഡന്റായത്.
സമീന ടീച്ചറും ബിജെപിയിലെ അശ്വിനിയുമാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 15 അംഗ ഭരണസമിതിയില്‍ ബിജെപിക്കും ലീഗിനും ആറ് അംഗങ്ങള്‍ വീതവും, സിപിഐഎമ്മിന് രണ്ട് അംഗങ്ങളും, എസ്ഡിപിഐക്ക് ഒരു അംഗവുമാണ് ഉണ്ടായിരുന്നത്. എസ്ഡിപിഐയുടെ അംഗത്തിന്റെ പിന്തുണയില്‍ സമീന ടീച്ചര്‍ക്ക് ഏഴ് വോട്ടും, അശ്വിനിക്ക് ആറ് വോട്ടും ലഭിച്ചു. സിപിഐഎം പ്രതിനിധികള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
അതേസമയം, ആലപ്പുഴയില്‍ നഗരസഭ അധ്യക്ഷ സ്ഥാനം വീതംവയ്ക്കാന്‍ സിപിഐഎം തീരുമാനിച്ചു. നിലവില്‍ ചെയര്‍മാനായ, സൗമ്യരാജിന് രണ്ടര വര്‍ഷം സ്ഥാനത്ത് തുടരാം. അടുത്ത രണ്ടര വര്‍ഷം കെ.കെ ജയമ്മയ്ക്ക് നല്‍കാനാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെ.കെ.ജയമ്മയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരായ നൂറോളം പേര്‍ കഴിഞ്ഞദിവസം ആലപ്പുഴ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം ചിത്തരഞ്ജനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി സുധാകരന്‍ പ്രഖ്യാപിക്കുകയും പിന്നാലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ ജില്ലാ കമ്മറ്റി പുറത്താക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഇടപെടുകയും തീരുമാനം പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മറ്റിയുടെ പുതിയ തീരുമാനം.