102 സീറ്റുകള്‍ നേടി എസ്ഡിപിഐ
തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് മെച്ചപ്പെട്ട വിജയം. വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 102 സീറ്റുകള്‍ എസ്ഡിപിഐ നേടി. ഗ്രാമപഞ്ചായത്തിലെ 80 സീറ്റുകളിലും ബ്ലോക്ക് പഞ്ചായത്തില്‍ ഒരു സീറ്റും, മുനിസിപ്പാലിറ്റിയില്‍ 20 സീറ്റുകളും കോര്‍പ്പറേഷനില്‍ ഒരു സീറ്റുമാണ് എസ്ഡിപിഐ നേടിയത്. മലപ്പുറം ജില്ലയില്‍ 10 സീറ്റ് എസ്.ഡി.പി.ഐ നേടി. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5 സീറ്റായിരുന്നു എസ്ഡിപിഐക്ക് ലഭിച്ചത്. 30 ലധികം സീറ്റുകളില്‍ രണ്ടാം സ്ഥാനത്താണ് എസ്ഡിപിഐ. വടകര യിലും എസ്ഡിപിഐ അക്കൗണ്ട് തുറന്നു. വടകരയില്‍ 45ാം […]

തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് മെച്ചപ്പെട്ട വിജയം. വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 102 സീറ്റുകള്‍ എസ്ഡിപിഐ നേടി. ഗ്രാമപഞ്ചായത്തിലെ 80 സീറ്റുകളിലും ബ്ലോക്ക് പഞ്ചായത്തില്‍ ഒരു സീറ്റും, മുനിസിപ്പാലിറ്റിയില്‍ 20 സീറ്റുകളും കോര്‍പ്പറേഷനില്‍ ഒരു സീറ്റുമാണ് എസ്ഡിപിഐ നേടിയത്.
മലപ്പുറം ജില്ലയില്‍ 10 സീറ്റ് എസ്.ഡി.പി.ഐ നേടി. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5 സീറ്റായിരുന്നു എസ്ഡിപിഐക്ക് ലഭിച്ചത്. 30 ലധികം സീറ്റുകളില്‍ രണ്ടാം സ്ഥാനത്താണ് എസ്ഡിപിഐ. വടകര യിലും എസ്ഡിപിഐ അക്കൗണ്ട് തുറന്നു. വടകരയില്‍ 45ാം വാര്‍ഡായ പാണ്ടികശാലയാണ് എസ്ഡിപിഐ നേടിയത്. എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥിയായ അബ്ദുള്‍ ഹക്കീം ആണ് ലീഗിന്റെ വാര്‍ഡ് പിടിച്ചെടുത്തത്. 53 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിന്റെ വി. ഫൈസലിനെ പരാജയപ്പെടുത്തിയത്.
തിരുവനന്തപുരം ബാലരാമപുരം ഗ്രാമ പഞ്ചായത്തില്‍ ഇരുപത് വര്‍ഷമായി ബിജെപി ഭരിച്ചിരുന്ന വാര്‍ഡ് എസ്ഡിപിഐ സ്വന്തമാക്കി. ബാലരാമപുരം ഗ്രാമപഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ മത്സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈനാണ് 62 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചത്.
2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 42 സീറ്റായിരുന്നു എസ്ഡിപിഐ നേടിയത്. മൂന്ന് മുന്നണികളുടെയും പിന്തുണ ഇല്ലാതെ ഒറ്റയ്ക്ക് മത്സരിച്ച് വന്‍ മുന്നേറ്റമാണ് എസ്ഡിപിഐ നടത്തിയതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പ്രതികരിച്ചു.
- TAGS:
- Local Body Election
- SDPI